വിവാഹത്തിൽ നിന്ന് പിന്മാറി; വീടിനു നേരെ വെടിയുതിർത്ത് വരൻ

മലപ്പുറം : വിവാഹത്തിൽ നിന്ന് പിന്മാറിയ വധുവിന്റെ വീടിന് നേരെ വരൻ വെടിയുതിർത്തു. മലപ്പുറം കോട്ടക്കലിൽ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. എയർഗൺ ഉപയോഗിച്ച് വീടിന് നേരെ മൂന്ന് തവണ വെടിവെക്കുകയായിരുന്നു. വെടിവെയ്പ്പില്‍ വീടിന്റെ ജനലുകൾ തകര്‍ന്നിട്ടുണ്ട്. പ്രതി അബൂത്വാഹിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അബു താഹിറുമായുള്ള നിക്കാഹിന് ശേഷമാണ് വധു പിന്മാറിയതെന്നാണ് വിവരം.