ജൂലായ് 11-ന് തീവണ്ടി യാത്രക്കാരുടെ നിരാഹാരയാത്ര

Share our post

കണ്ണൂർ : ജൂലായ് 11-ന് യാത്രക്കാർ തീവണ്ടിയിൽ നിരാഹാര യാത്ര നടത്താനും 31-ന് പാലക്കാട് റെയിൽവേ ഡിവിഷൻ ആസ്ഥാനത്ത് ധർണ നടത്താനും നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്‌സ് കോഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. കോഴിക്കോടിനും മംഗളൂരുവിനും ഇടയിലുള്ള രൂക്ഷമായ യാത്ര ക്ലേശത്തിന് പരിഹാരമായി പകൽ മെമു സർവീസ് നടത്തണമെന്നും സൂപ്പർ ഫാസ്റ്റ്, എക്സ്‌പ്രസ് വണ്ടികളിൽ മതിയായ ജനറൽ കോച്ചുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ചെയർമാൻ റഷീദ് കവ്വായി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ, ആർട്ടിസ്റ്റ് ശശികല, പി. വിജിത്ത് കുമാർ, കെ. ജയകുമാർ, കെ.പി. ചന്ദ്രാംഗദൻ, അസീസ് വടക്കുമ്പാട്, വിജയൻ കൂട്ടിനേഴത്ത്, ചന്ദ്രൻ മന്ന, സി.കെ. ജിജു, ടി. വിജയൻ, എ.വി. ഗോപാലകൃഷ്ണൻ, ജമാൽ സിറ്റി, പി. അസ്സൂട്ടി, സൗമി ഇസബൽ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!