50-50 എന്ന പേരിൽ 50 ദിവസത്തേക്ക് സപ്ലൈകോയിൽ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കും: മുഖ്യമന്ത്രി

Share our post

50-50 എന്ന പേരിൽ 50 ദിവസത്തേക്ക് സപ്ലൈകോയിൽ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരി എഫ്.എം.സി.ജി ഉൽപ്പന്നങ്ങൾ 50 ദിവസത്തേക്ക് 50 ഉൽപ്പന്നങ്ങൾ 50% വിലക്കുറവായി നൽകും. സപ്ലൈകോയുടെ 50 ആം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ നടത്തും. സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ 2 മണി മുതൽ 3 മണിവരെ 50 % വിലക്കുറവിൽ സാധങ്ങൾ. 14 ജില്ലകളിലും സെമിനാറുകൾ സംഘടിപ്പിക്കും.

ഭക്ഷ്യ സാധനങ്ങൾ ഏറ്റവും വിലക്കുറവ് ലഭിക്കുന്നത് സപ്ലൈകോ വഴിയാണ്. ഔട്ട്ലെറ്റുകൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും. സിഗ്നേച്ചർ മാർക്കറ്റ് എന്ന പേരിൽ എല്ലാ ജില്ലകളിലും ഓരോ വിപുലീകരിച്ച ഔട്ട്ലെറ്റുകൾ തുടങ്ങും. സപ്ലൈകോയുടെ അമ്പതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!