Kannur
കണ്ണൂരിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 13-കാരി മരിച്ചു

കണ്ണൂർ : കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യാസ്പത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ച പെൺകുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിൻ്റേയും ധന്യ രാഗേഷിൻ്റേയും മകൾ ദക്ഷിണ (13)യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂൺ 12-നാണ് കുട്ടി മരിച്ചത്. മരണ കാരണം അത്യപൂർവ്വ അമീബയെന്നാണ് പരിശോധനാ ഫലം.
തലവേദനയും ചർദ്ദിയും ബാധിച്ച് കണ്ണൂർ ചാലയിലെ സ്വകാര്യാസ്പത്രിയിലാണ് കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്‌കൂളിൽ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളിൽ കുളിച്ചിരുന്നു. ഇതാണ് രോഗബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സാധാരണ അമീബ ശരീരത്തിൽ പ്രവേശിച്ചാൽ അഞ്ച് ദിവസംകൊണ്ട് രോഗ ലക്ഷണങ്ങൾ കാണുകയും വളരെ പെട്ടന്നുതന്നെ ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യാറാണ് പതിവെങ്കിൽ, ഈ കുട്ടിക്ക് പൂളിൽ കുളിച്ച് മൂന്നര മാസം കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ജനുവരി 28-ന് യാത്രപോയ കുട്ടിക്ക് മെയ് എട്ടിനാണ് രോഗലക്ഷണം കണ്ടു തുടങ്ങിയത്.
നട്ടെല്ലിൽ നിന്നുള്ള നീരിൻ്റെ പരിശോധനയിൽ അമീബിക് ട്രോഫോ സോയിഡ്‌സ് കാണപ്പെടുകയും അമീബിക് മെനിൻഞ്ചോ എൻസെഫലൈറ്റസിന് ഉള്ള ആറ് മരുന്നുകൾ കുട്ടിക്ക് നൽകുകയും ചെയ്‌തിരുന്നു. എന്നാൽ ഇത് മുൻപ് റിപ്പോർട്ട് ചെയ്ത അമീബിക് മെനിഞ്ചൈറ്റിസിൽ നിന്ന് വ്യത്യസ്‌തമായതിനാൽ അമീബിക് സ്പീഷീസ് ഏതെന്ന് കണ്ടെത്താനുള്ള പരിശോധനകൾ നടത്തിയിരുന്നുവെന്ന് കുട്ടിയെ ചികിത്സിച്ച ആസ്പത്രിയിലെ കൺസൾട്ടന്റ് പീഡിയാട്രിക് ഇൻ്റൻസിവിസ്റ്റ് ഡോക്‌ടർ അബ്‌ദുൾ റൗഫ് പറഞ്ഞു.
വെർമമീബ വെർമിഫോമിസ് എന്ന അപൂർവ അമീബയുടെ സാന്നിധ്യമാണ് ഈ പരിശോധനയിൽ കണ്ടെത്തിയത്. ഈ കേസ് ലോകത്തുതന്നെ അപൂർവമായതിനാൽ രോഗാണുവിൻ്റെ ഇൻക്യൂബേഷൻ പിരീഡ് ഉൾപ്പടെയുളള കാര്യങ്ങൾ കണ്ടെത്താൻ വിദഗ്ദപഠനം ആവശ്യമാണെന്നും ഡോക്ടർ അറിയിച്ചു.
അമീബിക് മസ്തിഷ്ക ജ്വരം രണ്ടുരീതിയിൽ കാണപ്പെടാമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പെട്ടന്നുതന്നെ രോഗം മൂർച്ഛിക്കുന്ന പ്രൈമറി അമീബിക് മെനിൻകോ എൻസെഫലൈറ്റിസ്, പതിയെ രോഗം മൂർച്ഛിക്കുന്ന ഗ്രാനുലോമസ് അമീബിക് എൻസെഫലൈറ്റിസ് എന്നിവയാണവ. 95 ശതമാനം മുതൽ 100 ശതമാനം വരെയാണ് മോർട്ടാലിറ്റി റേറ്റ്.
അമീബിക് മസ്തിഷ്ക ജ്വരം ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പടരില്ലെങ്കിലും സമീപകാലത്ത് ഇത്തരം കേസുകൾ അടുപ്പിച്ച് റിപ്പോർട്ട് ചെയ്‌തതിനാൽ പൊതുജനങ്ങളും ഡോക്‌ടർമാരും ഇതേക്കുറിച്ച് അവബോധം പുലർത്തണമെന്നും ഡോക്‌ടർ റൗഫ് പറയുന്നു. സ്വിമിങ് പൂൾ ഉൾപ്പടെ കൃത്രിമമായി വെള്ളം കെട്ടിനിർത്തുന്ന എല്ലാ ജല സ്ത്രോസ്സുകളിലും ഇത്തരം അമീബ കാണപ്പെടാം. അതിനാൽ പൊതുജനങ്ങൾ ഉപയോഗിക്കുന്ന വെള്ളം കെട്ടിനിൽക്കുന്ന എല്ലാ ജല സ്രോതസ്സുകളും പ്രോട്ടോക്കോൾ പ്രകാരം കൃത്യമായി ക്ലോറിനേഷൻ നടത്തി ശുചീകരിക്കേണ്ടതും അനിവാര്യമാണ്.
Kannur
കാണാതായ കണ്ണൂരിലെ ഓട്ടോ ഡ്രൈവർ തളിപ്പറമ്പിൽ മരിച്ച നിലയിൽ

തളിപ്പറമ്പ്: കാണാതായ കണ്ണൂരിലെ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കൊറ്റാളി മില്‍ക്ക് സൊസൈറ്റിക്ക് സമീപത്തെ തിരുമംഗലത്ത് വീട്ടില്‍ അനില്‍ കുമാറിനെയാണ് (51) തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിന് സമീപത്തെ കുറ്റിക്കാട്ടിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. കെ.എല്‍-13 എ.ജെ.-0976 നമ്പര്‍ ഓട്ടോറിക്ഷയില്‍ തളിപ്പറമ്പിലെത്തിയ അനില്‍കുമാര്‍ ചൊവ്വാഴ്ച്ച വൈകുന്നേരം ഓട്ടോറിക്ഷ സര്‍സയ്യിദ് കോളേജിന് സമീപത്തെ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിടുകയായിരുന്നു. കൊറ്റാളിയിലെ കുടുംബവീട്ടിലോ ഭാര്യയുടെ വീടായ കോറോം മുത്തത്തിയിലോ തിരിച്ചെത്തിയില്ലെന്ന് ഭാര്യയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നതിനടെയാണ് ഇന്ന് ഉച്ചയോടെ തൂങ്ങിയനിലയില്‍ കണ്ടത്. കൊറ്റാളി പരേതനായ കാനാടത്ത് ദാസന്റെയും തിരുമംഗലത്ത് ശാന്തയുടെയും മകനാണ്. സംസ്‌ക്കാരം നാളെ ഉച്ചക്ക് ശേഷം നടക്കും.
Kannur
സംസ്ഥാന അണ്ടർ സെവൻ ചെസ്; ആരാധ്യ കൊമ്മേരി രജനീഷ് ജേതാവ്

ചെസ്സ് അസ്സോസിയേഷൻ ഓഫ് കേരള നടത്തിയ സംസ്ഥാന അണ്ടർ സെവൻ ഗേൾസ് ചെസ് മത്സരത്തിൽ മുഴുവൻ പോയിന്റും നേടി ആരാധ്യ കൊമ്മേരി രജനീഷ് ഒന്നാം സ്ഥാനം നേടി. ഒഡീഷയിൽ നടക്കുന്ന ദേശീയ അണ്ടർ സെവൻ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കാൻ ആരാധ്യ യോഗ്യത നേടി. അഞ്ചരക്കണ്ടി കുന്നിരിക്കയിലെ ശ്രീപദത്തിൽ രജനീഷ് കൊമ്മേരിയുടെയും വീണാ രജനീഷിന്റെയും മകളാണ്. സഹോദരൻ: അദേഷ്.
Kannur
ഇരിക്കൂറിൽ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; 2.700 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ഇരിക്കൂർ: എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് കണ്ണൂർ സർക്കിൾ ഇൻസ്പെക്ടർ സി. ഷാബുവിന്റെ നേതൃത്വത്തിൽ ഇരിക്കൂറിൽ നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് വേട്ട നടക്കുന്നതായി കണ്ടെത്തി. ഇരിക്കൂർ ടൗണിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിൽപനക്കായി സൂക്ഷിച്ച 2.700 കി.ഗ്രാം കഞ്ചാവ് പിടികൂടിയത്. വിൽപനക്കാരനായ ഇരിക്കൂറിലെ പള്ളിപ്പാത്ത് ഹൗസിൽ അബ്ദുൽ റൗഫിനെ (39) അറസ്റ്റ് ചെയ്തു. ആന്ധ്രയിൽനിന്ന് വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് ഇരിക്കൂറിലും സമീപ പ്രദേശങ്ങളിലും വിൽപന നടത്തുന്ന പ്രധാന കണ്ണിയാണ് അബ്ദുൽ റൗഫെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. രഹസ്യ വിവരത്തെ തുടർന്നാണ് ദിവസങ്ങളോളം വീട് നിരീക്ഷിച്ച് ശനിയാഴ്ച ഉച്ച മുതൽ പരിശോധന നടത്തിയത്.ശ്രീകണ്ഠപുരം അസി. എക്സൈസ് ഇൻസ്പെക്ടർ ലത്തീഫ്, സ്ക്വാഡ് അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പി.കെ. അനിൽകുമാർ, ആർ.പി. അബ്ദുൽ നാസർ, കെ. രത്നാകരൻ, പ്രിവന്റിവ് ഓഫിസർമാരായ പി.പി. സുഹൈൽ, പി. ജലീഷ്, സി.ഇ.ഒമാരായ രമേശൻ, ഷാൻ, അഖിൽ ജോസ്, മല്ലിക, ഡ്രൈവർമാരായ സി. അജിത്ത്, കേശവൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്