ഇന്ന് വിദ്യാഭ്യാസ ബന്ദ്; പരിഹാരമില്ലെങ്കിൽ അനിശ്ചിതകാല സമരമെന്ന് കെ.എസ്‍.യു

Share our post

തിരുവനന്തപുരം : പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി സംസ്ഥാന വ്യാപകമായി കെ.എസ്.യു ഇന്ന് വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കും. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വ്യക്തമാക്കിയിട്ടുണ്ട്. കെ.എസ്‍.യു.വിനൊപ്പം എം.എസ്.എഫും ശക്തമായ പ്രക്ഷോഭത്തിനാണ് നേതൃത്വം നൽകുന്നത്.

പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ സർക്കാറിനെതിരെ സംസ്ഥാന വ്യാപകമായി ഇന്നലെ വിദ്യാർത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം ശക്തമായിരുന്നു. കൊല്ലത്ത് കളക്ടറേറ്റിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. മലപ്പുറത്ത് എം.എസ്.എഫ്, കെ.എസ്.യു പ്രവർത്തകർ ആർ.ഡി.ഡി ഓഫീസിലേക്ക് മാർച്ച് നടത്തി ഉപരോധിച്ചു. ഫ്രട്ടേണിറ്റി പ്രവർത്തകർ മലപ്പുറം പെരിന്തൽമണ്ണ റോഡ് ഉപരോധിച്ചു. സീറ്റ് ക്ഷാമമില്ലെന്ന് വിദ്യാഭ്യാസമന്ത്രി ആവർത്തിക്കുന്നതിനിടെ എസ്.എഫ്.ഐ മലപ്പുറം കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!