ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കാലാവധി നീട്ടി

കണ്ണൂർ : വ്യവസായ വകുപ്പ് വഴി നടപ്പിലാക്കിയ മാർജിൻ മണി കുടിശ്ശികയുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കാലാവധി സെപ്റ്റംബർ പത്ത് വരെ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായി. സംരംഭകർ മരണപ്പെടുകയും സംരംഭം പ്രവർത്തനരഹിതമായിരിക്കുന്നതും ആസ്തികൾ ഒന്നും നിലവിൽ ഇല്ലാത്തതുമായ യൂണിറ്റുകളുടെ മാർജിൻ മണി വായ്പ കുടിശ്ശിക എഴുതിത്തള്ളും.
വായ്പ കുടിശ്ശികയുള്ള മറ്റ് യൂണിറ്റുകൾക്ക് തിരിച്ചടവുകൾക്ക് ഇളവ് ലഭിക്കും. കുടിശ്ശികയുള്ള യൂണിറ്റുകൾ 2024 സെപ്റ്റംബർ പത്തിന് വൈകിട്ട് 5നകം ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസിലോ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്: 0471 2326756, 9188127001