വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് വാർഷിക പൊതുയോഗം

പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി. ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ ജില്ലാ സെക്രട്ടറി എ. സുധാകരൻ അനുമോദിച്ചു.
പി. പുരുഷോത്തമൻ, എസ്. ബഷീർ, മനോജ് താഴെപ്പുര, കെ.ടി. ടോമി, പി. അബ്ദുള്ള, തങ്കശ്യാം, ഷീജ ജയരാജ്, സുനിത്ത് ഫിലിപ്പ് എന്നിവർ സംസാരിച്ചു.