Connect with us

PERAVOOR

തൊണ്ടിയിൽ സെയ്ന്റ് ജോൺസിൽ വായനക്കൂട്ടങ്ങൾ ഉദ്ഘാടനം 

Published

on

Share our post

പേരാവൂർ : തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി. സ്‌കൂളിലെ വായനക്കൂട്ടം ഇരിട്ടി ഉപജില്ല മുൻ വിദ്യാഭ്യാസ ഓഫീസർമാരായ കെ.ജെ. ജനാർദ്ദനൻ, എം.ടി. ജെയ്‌സ് എന്നിവർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രതിനിധി അമ്പിളി വിനോയ്, ജീന ജോർജ്, മേഴ്‌സി തോമസ്, ആഗ്നസ് കുര്യൻ എന്നിവർ സംസാരിച്ചു. സ്‌കൂൾ ലൈബ്രറിയിലേക്ക് മുൻ എ.ഇ.ഒ എം.ടി. ജെയ്‌സ് നൽകിയ നൂറോളം പുസ്തകങ്ങൾ സോജൻ വർഗീസ് ഏറ്റുവാങ്ങി. സ്‌കൂളിൽ ‘കചടതപ’ എന്ന പേരിൽ നടത്തുന്ന വായന വാരാചരണത്തിന്റെ ഭാഗമായാണ് വായനക്കൂട്ടം രൂപവത്കരണം.


Share our post

PERAVOOR

പത്താംതരം തുല്യത,ഹയര്‍ സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Published

on

Share our post

പേരാവൂര്‍:2025 വര്‍ഷത്തെ പത്താംതരം തുല്യത, ഹയര്‍ സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു.പേരാവൂര്‍ ബ്ലോക്ക് പരിധിയിലുള്ള മുഴുവന്‍ പഞ്ചായത്തുകളിലും തുല്യത രജിസ്‌ട്രേഷനുകള്‍ ആരംഭിച്ചു. 2025 മാര്‍ച്ച് ഒന്നിന് 17 വയസ്സ് പൂര്‍ത്തിയായ ഏഴാം തരം വിജയിച്ചവര്‍ക്ക് പത്താംതരം തുല്യതയ്ക്കും 22 വയസ്സ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്കും അപേക്ഷിക്കാവുന്നതാണ്.രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 ന് അവസാനിക്കു. താല്പര്യമുള്ളവര്‍ 790 260 73 45 എന്ന നമ്പറില്‍ ബന്ധപ്പെടുക.


Share our post
Continue Reading

PERAVOOR

മണത്തണ – ഓടന്തോട് റോഡ് നവീകരണം ഉടൻ തുടങ്ങും

Published

on

Share our post

പേരാവൂർ : മണത്തണ – ഓടന്തോട് റോഡ് നവീകരണ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിനായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. സണ്ണി ജോസഫ് എംഎൽഎ.യുടെ നേതൃത്വത്തിലാണ് റോഡ് ഡിവിഷനിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുപ്രവർത്തകരും സ്ഥലം സന്ദർശിച്ച് പദ്ധതി തയ്യാറാക്കിയത്. വീതി കുറഞ്ഞ സ്ഥലങ്ങളിൽ ജനകീയ പങ്കാളിത്തത്തോടുകൂടി ആളുകളെ വിളിച്ചുകൂട്ടി സ്ഥലമെടുപ്പ് നടത്തി അത്യാധുനിക നിലയിൽ റോഡ് നവീകരണം പൂർത്തിയാക്കാൻ ധാരണയായി. ഗുണഭോക്താക്കളുടെയും സ്ഥലം ലഭ്യമാക്കേണ്ടവരുടെയും ജനപ്രതിനിധികളുടെയും യോഗം മണത്തണയിൽ ചേരും. കണിച്ചാർ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ഷാന്റി തോമസ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബൈജു വർഗീസ്, പേരാവൂർ പഞ്ചായത്ത് മെമ്പർ ബേബി സോജ , പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ ടി. വി.രേഷ്മ, ടി.ബിജു, കെ. കെവിൻരാജ്, കെ. എം. പ്രിൻസി എന്നിവർ സംബന്ധിച്ചു.


Share our post
Continue Reading

PERAVOOR

വെള്ളർവള്ളിയിൽ കോൺഗ്രസ് കുടുംബ സംഗമം

Published

on

Share our post

പേരാവൂർ : മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി വെള്ളർവള്ളി വാർഡ് കോൺഗ്രസ് കമ്മിറ്റി കുടുംബ സംഗമവും ആദരവും സംഘടിപ്പിച്ചു. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ. വി.സിജോയ് അധ്യക്ഷനായി.ഡിസിസി വൈസ് പ്രസിഡന്റ് സുദീപ് ജയിംസ്, ലിസി ജോസഫ്, ജൂബിലി ചാക്കോ, സുരേഷ് ചാലാറത്ത്, പൊയിൽ മുഹമ്മദ്‌, ഷഫീർ ചെക്ക്യാട്ട്, സി.സുഭാഷ്, മജീദ് അരിപ്പയിൽ, സാജൻ ചെറിയാൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!