കഞ്ചാവ് കൈവശം വച്ച കേളകം സ്വദേശിയെ പേരാവൂർ എക്‌സൈസ് പിടികൂടി

പേരാവൂർ: കഞ്ചാവ് കൈവശം വച്ച കേളകം പൂവത്തിൻ ചോല സ്വദേശി പി.പി. എൽദോയെ (52) പേരാവൂർ എക്‌സൈസ് പിടികൂടി. അസി.എക്‌സൈസ് ഇൻസ്‌പെക്ടർ എൻ. പദ്മരാജനും സംഘവുമാണ് പേരാവൂർ ടൗണിൽ നിന്ന് 12 ഗ്രാം കഞ്ചാവുമായി എൽദോയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) കെ.കെ. ബിജു, ബാബു മോൻ ഫ്രാൻസിസ്, സിവിൽ എക്‌സൈസ് ഓഫീസർ എം.ബി. മുനീർ, വി. സിനോജ്, ഷീജ കാവളാൻ, ധനീഷ് എന്നിവരുമാണ് പ്രതിയെ പിടികൂടിയത്.