ചങ്ങലഗേറ്റ് മുതൽ ചെമ്പുക്കാവ് വരെ തെരുവ് വിളക്കുകൾ പ്രവർത്തനസജ്ജമാക്കണം

കോളയാട് : ചങ്ങലഗേറ്റ് മുതൽ ചെമ്പുക്കാവ് വരെ തെരുവ് വിളക്കുകൾ പ്രവർത്തന സജ്ജമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്ത് തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തന രഹിതമാണ്. വന്യമൃഗ ശല്യം കൂടിയതിനാലും വന്യമൃഗങ്ങളുടെ മുന്നിൽ പെട്ട് അപകടങ്ങളുണ്ടാവുന്നത് പതിവായ സാഹചര്യത്തിലും ഇക്കാര്യത്തിൽ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. ചെമ്പുക്കാവ് മുതൽ കൊളപ്പ വരെയുള്ള മേഖലയിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.