കുടുംബവഴക്ക്; തൃശ്ശൂർ മാളയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു

Share our post

തൃശ്ശൂർ: മാളയിൽ കുടുംബവഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. മാള വടമ സ്വദേശി വലിയകത്ത് ഷൈലജ(52)യാണ് കൊല്ലപ്പെട്ടത്. മകൻ ഹാദിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ ഒൻപതോടെയാണ് സംഭവം നടന്നത്. വഴക്കിനെ തുടർന്ന് ഹാദിൽ ഷൈലജയെ കഴുത്തിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ ഇവരെ മാള ഗുരുധർമം മിഷൻ ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!