പെലെയുടെ അമ്മ അന്തരിച്ചു

Share our post

റിയോ ഡി ജനൈറോ: ഫുട്ബോൾ ഇതിഹാസം പെലെയുടെ അമ്മ സെലസ്റ്റി അരാന്റസ് (101) അന്തരിച്ചു. പെലെ വിടവാങ്ങി 18 മാസങ്ങൾക്കുശേഷമാണ് അരാൻറസിന്റെ മരണം. പ്രായാധിക്യം കാരണമുള്ള ഓർമ്മപ്രശ്നങ്ങളാൽ പെലെയുടെ മരണം അരാന്റസ്‌ അറിഞ്ഞിരുന്നില്ല. പെലെയുടെ പിതാവ് ജാവു റാമോസ് ഡി നാസിമെന്റോ 16-ാം വയസ്സിലാണ് അരാന്റയെ വിവാഹംചെയ്തത്. പതിനേഴാം വയസ്സിൽ അവർ പെലെക്ക് ജന്മം നൽകി. ദമ്പതിമാരുടെ രണ്ടാമത്തെ മകൻ ജെയിർ 2020-ൽ മരിച്ചിരുന്നു. ചെറിയ പ്രായത്തിൽതന്നെ ജിവിതത്തിൽ പുലർത്തേണ്ട മൂല്യങ്ങളും സ്നേഹവും അമ്മയിൽനിന്നാണ് ലഭിച്ചതെന്ന് അരാൻറസിന്റെ നൂറാംജന്മദിനത്തിൽ പെലെ ഇൻസ്റ്റയിൽ കുറിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!