Connect with us

KANICHAR

തോടിൽ മാലിന്യ നിക്ഷേപം; കണിച്ചാറിൽ വ്യാപാരിക്കും ഡ്രൈവർക്കും മുപ്പതിനായിരം രൂപ പിഴ

Published

on

Share our post

കണിച്ചാർ: പഞ്ചായത്തിലെ ഏഴാം വാർഡ് മലയാമ്പടിയിൽ ഓടപ്പുഴ തോടിന് സമീപത്ത് വ്യാപകമായ രീതിയിൽ പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഇതര മാലിന്യങ്ങൾ നിക്ഷേപിച്ചതിനെതിരെ പഞ്ചായത്തിൻ്റെ ശക്തമായ നടപടി. 40 ചാക്കോളം മാലിന്യമാണ് ഗുഡ്സ് വണ്ടിയിൽ കൊണ്ടു വന്ന് ഇവിടെ വലിച്ചെറിഞ്ഞത്. കൊളക്കാട് ടൗണിൽ വാടകക്ക് താമസിക്കുന്നവരുടെ വീട്ടുമാലിന്യങ്ങളടക്കമാണ് തോട്ടിൽ നിഷേപിച്ചത്. പഞ്ചായത്ത് അധികൃതരുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തുകയും മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്തുകയും ചെയ്തു. കൊളക്കാടിലെ പെരുമ്പള്ളിൽ ട്രേഡേഴ്സ് ഉടമ ജോമി സെബാസ്റ്റ്യന് ഇരുപതിനായിരവും ഗുഡ്സ് ഡ്രൈവർ സജി അടിച്ചിലാംമാക്കലിന് പതിനായിരം രൂപയുമാണ് പഞ്ചായത്ത് പിഴയിട്ടത്.പിഴ ചുമത്തിയതിന് പുറമെ മാലിന്യം നിക്ഷേപിച്ചവരെ കൊണ്ട് തന്നെ നീക്കം ചെയ്യിച്ച് ഹരിത കർമ്മ സേനക്ക് ഏൽപ്പിക്കുകയും ചെയ്തു.


Share our post

KANICHAR

കണിച്ചാർ പഞ്ചായത്തിൽ കള്ളവോട്ട് നടന്നതായി പരാതി

Published

on

Share our post

കണിച്ചാർ: കണിച്ചാർ പഞ്ചായത്തിൽ കള്ളവോട്ട് നടന്നതായി പരാതി. കൊളക്കാട് സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളിലെ 112 ആം ബൂത്തിലാണ് കള്ളവോട്ട് നടന്നതായി പരാതി. ക്രമനമ്പർ 74 വിജയകുമാരി എന്ന വ്യക്തിയുടെ വോട്ടാണ് മറ്റാരോ ചെയ്‌തുപോയതായി കാണപ്പെട്ടത്. വോട്ടർ പരാതി നൽകിയതിനെ തുടർന്ന് പ്രിസൈഡിങ് ഓഫീസർ ടെൻഡർ വോട്ട് ചെയ്യാൻ അനുമതി നൽകുകയായിരുന്നു.


Share our post
Continue Reading

KANICHAR

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിലക്ക്; പൂളക്കുറ്റി ഹെൽത്ത് സബ് സെന്റർ പുനർ നിർമ്മാണം പ്രതിസന്ധിയിൽ

Published

on

Share our post

കണിച്ചാർ: നെടുംപുറംചാലിൽ പ്രവർത്തിച്ചിരുന്നതും, ഉരുൾപൊട്ടലിൽ തകർന്നു പോയതുമായ പൂളക്കുറ്റി ഹെൽത്ത് സബ് സെന്ററിന്റെ പുനർ നിർമ്മാണം പ്രതിസന്ധിയിലായി. സംസ്ഥാന ജിയോളജി വകുപ്പ് സെന്റർ നിർമ്മാണത്തിന് ഉപാധികളോടെ അനുമതി നൽകിയെങ്കിലും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുനർനിർമ്മാണം പാടില്ല എന്ന തരത്തിലുള്ള ഉത്തരവാണ് നൽകിയിരിക്കുന്നത്. ഇതാണ് ഉരുൾപൊട്ടലിൽ തകർന്ന ഹെൽത്ത് സബ് സെന്ററിന്റെ നിർമ്മാണം പ്രതിസന്ധിയിലാക്കിയത്.

കലുങ്കിനോട് ചേർന്ന് സുരക്ഷാ ഭിത്തികൾ നിർമ്മിക്കുക, പി.എച്ച്.സി കെട്ടിടത്തിന്റെ തറനിരപ്പ് ഉയർത്തി പണിയുക, പരിസരത്തിന് ചുറ്റും മതിൽ പണിയുക തുടങ്ങിയ ഉപാധികളോടെ സബ് സെന്ററിന്റെ പുനർനിർമ്മാണം നടത്താം എന്നാണ് ജിയോളജി വകുപ്പ് ശുപാർശ ചെയ്തത്. എന്നാൽ ഇതിനെ മറികടന്ന് മേൽപ്പറഞ്ഞ ശുപാർശകളോടെ നിർമ്മാണം പൂർത്തിയായാലും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യമിപ്പോഴുമുണ്ടെന്നും അത്തരം പ്രദേശങ്ങളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതലായവ നിർമിമിക്കാൻ അനുമതി ഇല്ല എന്നുമാണ് സംസ്ഥാന ദുരന്തനിവാരണ അറിയിച്ചത്. ഉരുൾപൊട്ടലിൽ സബ് സെന്റർ തകർന്നപ്പോൾ തന്നെ ഇത് പൂളക്കുറ്റിയിലേക്ക് മാറ്റണമെന്ന് ചിലർ ആവശ്യപ്പെട്ടിരുന്നതായി ആരോപണമുണ്ട്. 2022 ആഗസ്റ്റ് രണ്ടിനാണ് പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായത്.

 

ഉരുൾപൊട്ടലിൽ സബ് സെന്റർ തകർന്നതോടെ ഭരണപക്ഷത്തെ രാഷ്ട്രീയ പാർട്ടികളുടെ താത്പര്യ പ്രകാരം പൂളക്കുറ്റിയിൽ വാടക കെട്ടിടത്തിലേക്ക് ഹെൽത്ത് സെന്റർ മാറ്റിയിരുന്നു. എന്നാൽ പൂളക്കുറ്റിയിൽ ഇത്തരം സബ് സെന്റർ പ്രവർത്തിച്ചാൽ പ്രദേശവാസികൾക്ക് ഉപകാരപ്രദമാകില്ല എന്നാണ് നാട്ടുകാരുടെ പ്രധാന പരാതി.

 

കണിച്ചാർ പഞ്ചായത്തിലെ ഏറ്റവും അറ്റത്താണ് ഇപ്പോൾ താൽക്കാലികമായി സെന്റർ പ്രവർത്തിക്കുന്നത്. ധാരാളം ആളുകൾക്ക് പ്രയോജനപ്പെടുന്ന നെടുംപുറംചാൽ മേഖലയിലാണ് വേണ്ടത് എന്നാണ് നാട്ടുകാരുടെ ആവശ്യം.

 

വിവിധ ഭാഗങ്ങളിൽ നിന്ന് നെടുംപുറംചാലിലേക്ക് ആളുകൾക്ക് എത്താൻ കഴിയും. എന്നാൽ പൂളക്കുറ്റിയിലേക്ക് വാഹനസൗകര്യവും കുറവായതിനാൽ ആദിവാസികൾ ഉൾപ്പെടെയുള്ള ആളുകൾക്ക് എത്താൻ വളരെ പ്രയാസമാകും.

 

നിലവിലെ സ്ഥലത്ത് സബ് സെന്റർ പുനർനിർമ്മിക്കാൻ കഴിയുന്നില്ലെങ്കിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി അവിടെ പുനർ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സബ് സെന്റർ പൂളക്കുറ്റിയിലേക്ക് മാറ്റുന്നതിനുള്ള ഗൂഢനീക്കമാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഈ റിപ്പോർട്ടെന്നും ആരോപണമുണ്ട്.


Share our post
Continue Reading

KANICHAR

കണിച്ചാറിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

Published

on

Share our post

കണിച്ചാർ: കണിച്ചാർ കുരിശുപള്ളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ആർക്കും പരിക്കില്ല.


Share our post
Continue Reading

Kerala13 mins ago

സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുന്നു

Kerala45 mins ago

മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇ-ചലാനില്‍ ചുമത്തപ്പെടുന്ന പെറ്റി കേസിലെ പിഴ ഇനി ഓണ്‍ലൈനായി അടക്കാം

Kerala58 mins ago

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: ഇന്ന് പത്ത് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

PERAVOOR2 hours ago

അർച്ചന ആസ്പത്രിയിലെ സീനിയർ ഡോക്ടറെ ആദരിച്ചു

PERAVOOR9 hours ago

നിടുംപൊയിലിൽ ചൊവ്വാഴ്ച ഹർത്താൽ

Kerala12 hours ago

രക്തസ്രാവം കാര്യമാക്കിയില്ല,’സ്ത്രീകളെ സംബന്ധിച്ച് രക്തം കാണുന്നത് ആദ്യമായല്ലല്ലോ’ എന്ന മറുപടിയും

Kannur12 hours ago

പറശ്ശിനിക്കടവില്‍ ഭക്‌തജന തിരക്കേറുന്നു

Kerala13 hours ago

സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ചു

Kerala13 hours ago

കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് ഒഴിവുകള്‍ ; ശമ്പളം അരലക്ഷം വരെ

Kerala13 hours ago

മേൽപ്പാലത്തിൽ നിന്ന് സ്കൂട്ടർ താഴേക്ക് വീണ് യുവതി മരിച്ചു; മൂന്ന് വയസുകാരിക്ക് പരിക്ക്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur10 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News3 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR7 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!