വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് പൊതുയോഗം തിങ്കളാഴ്ച

പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും തിങ്കളാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് റോബിൻസ് ഹാളിൽ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ ജില്ലാ സെക്രട്ടറിമാരായ എ. സുധാകരനും സി.കെ. സതീശനും ആദരിക്കും. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മുതൽ ഏകോപന സമിതി അംഗങ്ങളുടെ കടകൾക്ക് അവധിയായിരിക്കും.