ബയോമെട്രിക് മസ്റ്ററിങ് നടത്തണം

കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ആഗസ്ത് 24 വരെയുള്ള കാലയളവില്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിവയരും മസ്റ്ററിങ് നടത്തേണ്ടതാണ്. ഫോണ്‍: 0495 2966577, 9188230577.