ഇന്ന് അന്താരാഷ്ട്ര യോഗ ദിനം; നേതൃത്വം നൽകി പ്രധാനമന്ത്രി

Share our post

ശ്രീനഗർ: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ നേതൃത്വം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ ചെയ്യുന്നവരുടെയെണ്ണം ലോകമെമ്പാടും വൻതോതിൽ വർധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

യോഗയിലൂടെ നേടിയെടുത്ത ഊർജമാണ് ഇന്ന് ശ്രീനഗറിൽ കാണാൻ കഴിയുന്നത്. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ലോകത്ത് എവിടെയും യോഗ ചെയ്യുന്നവർക്കും ആശംസ നേരുന്നു. അന്താരാഷ്ട്ര യോഗ ദിനം ചരിത്രപരമായ പത്തുവർഷം പിന്നിടുകയാണ്. ഐക്യരാഷ്ട്ര സഭയിൽ അന്താരാഷ്ട്ര യോഗ ദിനം സംബന്ധിച്ച നിർദേശം 2014-ലാണ് ഞാൻ മുന്നോട്ടുവെക്കുന്നത്. 177 രാജ്യങ്ങളാണ് നിർദേശത്തെ പിന്തുണച്ചത്. അന്നുമുതൽ യോഗ ദിനത്തിന് വൻ പിന്തുണയാണ് ലഭിക്കുന്നത്. വിദേശ സന്ദർശനം നടത്തുന്ന അവസരങ്ങളിൽ ലോക നേതാക്കൾ യോഗയെക്കുറിച്ച് തന്നോട് സംസാരിക്കാറുണ്ട്. യോഗ ജീവിതത്തിന്റെ ഭാഗമാക്കാൻ അന്താരാഷ്ട്ര യോഗ ദിനത്തിൽ എല്ലാവരോടും അഭ്യർഥിക്കുന്നു- അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരും പ്രമുഖ വ്യക്തികളും സൈനികരുമടക്കം നിരവധിപേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യോഗ ദിനാചരണ ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!