യു.പി.ഐ വഴിയും ക്രെഡിറ്റ് കാര്‍ഡ് ഇടപാട് നടത്താം; റുപേ വേവ് ക്രെഡിറ്റ് കാര്‍ഡുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി : നാഷണല്‍ പേയ്‌മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന.പി.സി.ഐ)യുമായി ചേര്‍ന്ന് ഫെഡറല്‍ ബാങ്ക് റുപേ വേവ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. ഇടപാടുകാര്‍ക്ക് യു.പി.ഐ മുഖേന സൗകര്യപ്രദമായി ഇടപാടുകള്‍ നടത്താം എന്നതാണ് കാര്‍ഡിന്റെ സവിശേഷത. ക്രെഡിറ്റ് കാര്‍ഡ് ആനുകൂല്യങ്ങളും ഫീച്ചറുകളും ഒപ്പം യു.പി.ഐ പേയ്‌മെൻ്റ് സൗകര്യവും ഒന്നിച്ച് ലഭ്യമാക്കുന്ന ഈ സംവിധാനം ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കും.
ഫെഡറല്‍ ബാങ്ക് റുപേ വേവ് ക്രെഡിറ്റ് കാര്‍ഡിനെ തങ്ങളുടെ യു.പി.ഐ ആപ്പുമായി ബന്ധിപ്പിച്ച് വേഗത്തിലും സുരക്ഷിതവുമായ ഇടപാടുകള്‍ നടത്താമെന്നും ഫെഡറല്‍ ബാങ്ക് വ്യക്തമാക്കി. ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകാര്‍ക്ക് മൊബൈല്‍ ബാങ്കിങ് ആപ്പായ ഫെഡ് മൊബൈലിൽ കേവലം രണ്ട് ക്ലിക്കുകളിലൂടെ പുതിയ കാര്‍ഡ് ലഭിക്കുന്നതാണ്. പ്രവേശന ഫീസോ വാര്‍ഷിക ഫീസോ ഇല്ല.
കൂടാതെ വേവ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ആദ്യ അഞ്ച് യുപിഐ ഇടപാടുകള്‍ക്ക് പത്ത് ശതമാനം കാഷ് ബാക്കും ലഭിക്കും. ഓരോ മൂന്ന് മാസത്തിലും ചെലവഴിക്കുന്ന 50,000 രൂപക്ക് 1000 ബോണസ് റിവാഡ് പോയിന്റും ലഭിക്കും. ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ ആദ്യം ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കണം. തുടര്‍ന്ന് വേവ് ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്നതാണ്.