തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി.സ്‌കൂളിലെ വിദ്യാർഥികൾ പുസ്തക ചങ്ങലയൊരുക്കി

പേരാവൂർ : തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി. സ്‌കൂളിലെ വായന വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ പേരാവൂർ ടൗണിൽ പുസ്തക ചങ്ങലയൊരുക്കി. സബ് ഇൻസ്‌പെക്ടർ ആർ.സി. ബിജു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റജീന സിറാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ കെ.വി. ബാബു പി.ടി.എ പ്രസിഡന്റ് വിനോദ് നടുവത്താനിയിൽ, പ്രഥമാധ്യാപകൻ സോജൻ വർഗീസ്, ജിജോ ജോസഫ്, അനൂപ് സ്‌കറിയ എന്നിവർ സംസാരിച്ചു.