സൗജന്യ അലുമിനിയം ഫാബ്രിക്കേഷൻ പരിശീലനം

കണ്ണൂർ : തളിപ്പറമ്പ് കനറാ ബാങ്ക്, എസ്.ഡി.എം.ഇ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ സ്വയം തൊഴിൽ പരിശീലന സ്‌ഥാപനമായ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് മുപ്പത് ദിവസത്തെ അലുമിനിയം ഫാബ്രിക്കേഷൻ സൗജന്യ പരിശീലനം നൽകും. 18-നും 45-നും ഇടയിൽ പ്രായമുള്ളവർക്ക് ജൂൺ 25-ന് മുൻപായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 8590324046.