ജൂൺ 18ന് നടത്തിയ യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കി

ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ജൂണ്‍ 18-ാം തീയതി നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷ റദ്ദാക്കി. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തിയത്.
പരീക്ഷാനടത്തിപ്പില്‍ വീഴ്ചകളുണ്ടായെന്ന വിവരം നാഷണല്‍ സൈബര്‍ ക്രൈം ത്രെട്ട് അനലിറ്റിക്‌സ് യൂണിറ്റില്‍നിന്ന് യു.ജി.സിക്ക് ജൂണ്‍ 19-ന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പരീക്ഷ റദ്ദാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കുകയായിരുന്നു. 11 ലക്ഷം പേരാണ് പരീക്ഷ എഴുതിയിരുന്നത്. പരീക്ഷ വീണ്ടും നടത്തും. ഇത് സംബന്ധിച്ച വിവരം പിന്നീട് അറിയിക്കും. വിഷയത്തില്‍ അന്വേഷണം നടത്താന്‍ സി.ബി.ഐയെ ചുമതലപ്പെടുത്തി.