‘വാർത്തകൾക്കപ്പുറം’ : വിദ്യാർഥികൾക്ക് ന്യൂസ് ലെറ്റർ മത്സരം

കണ്ണൂർ : വായനമാസാചരണ പരിപാടിയുടെ ഭാഗമായി ബ്ലോക്ക് റിസോഴ്‌സ് സെൻ്ററിൻ്റെ (BRC) നേതൃത്വത്തിൽ ജില്ലയിലെ ഹൈസ്കൂൾ, എച്ച്.എസ്.എസ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് ‘വാർത്തകൾക്കപ്പുറം’ സ്കൂൾ ന്യൂസ്‌ലെറ്റർ മത്സരം നടത്തും. പത്രവാർത്തകൾ അവലോകനം നടത്തി സ്കൂൾ ന്യൂസ് ലെറ്റർ തയ്യാറാക്കുന്നതാണ് മത്സരം.
ജൂണ്‍ 19 മുതല്‍ 25 വരെയുളള പത്രങ്ങളിലെ വാര്‍ത്തകള്‍ വായിച്ച് വിവിധ മേഖലകളിലെ വാര്‍ത്തയെക്കുറിച്ചുള്ള അവലോകനങ്ങളാണ് ന്യൂസ് ലെറ്ററില്‍ ഉള്‍പ്പെടുത്തേണ്ടത്. തയ്യാറാക്കുന്ന കുട്ടികളുടെ പേര് ബൈലന്‍ ആയി ഓരോ അവലോകത്തിനും നല്‍കാം. പ്രാദേശികം, സംസ്ഥാനം, ദേശീയം, സാര്‍വ്വദേശീയം, സ്പോര്‍ട്സ്, കല എന്നിങ്ങനെയുള്ള മേഖലകളിലെ വാര്‍ത്തകളുടെ അവലോകനം ഉള്‍പ്പെടുത്താം. ഏറ്റവും പ്രധാനമെന്ന് തോന്നുന്ന വിഷയത്തില്‍ മുഖപ്രസംഗവും തയ്യാറാക്കി ഉള്‍പ്പെടുത്തണം. ചിത്രങ്ങള്‍, ഇല്ലസ്ട്രേഷന്‍ എന്നിവയും ഉപയോഗിക്കാവുന്നതാണ്. അവലോകനം എഴുതിയോ ടൈപ്പ് ചെയ്തോ തയ്യാറാക്കാം.
സ്കൂൾ ടീമായാണ് പങ്കെടുക്കേണ്ടത്. ഒരു സ്കൂളിൽ നിന്ന് ഒരു എൻട്രി അതത് ബി.ആർ.സിക്ക് ഒന്നിന് നാലുമണിക്കകം സമർപ്പിക്കണം. വിജയികൾക്ക് ബി.ആർ.സി തലത്തിലും ജില്ലാ തലത്തിലും സമ്മാനം നൽകും.