ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി
തിരുവനന്തപുരം: അമ്പൂരി മായത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. അമ്പൂരി മായം കോലോത്ത് വീട്ടിൽ രാജി (34)യാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ (50) പോലീസ് പിടികൂടി.
മായത്തെ ആശുപത്രിയിൽപോയി മടങ്ങിവരവേ രാജിയെ മനോജ് ആക്രമിക്കുകയായിരുന്നു. മുഖത്തും നെഞ്ചിലും കുത്തുകളേറ്റു. മൂക്ക് ഛേദിച്ച നിലയിലാണ്. മൃദദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഒരു വർഷത്തോളമായി ഭർത്താവുമായി വേർപിരിഞ്ഞ് നിൽക്കുകയായിരുന്ന രാജി അമ്മക്കും അച്ഛനും ഒപ്പമാണ് താമസിച്ചിരുന്നത്. ഇരുവരും അടുത്ത വീടുകളിലായിരുന്നു താമസം. രണ്ടു മക്കളുണ്ട്. മകൾ അച്ഛൻ്റെ കൂടെയും മകൻ അമ്മയുടെ കൂടെയും ആയിരുന്നു താമസം.