കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം.
- രണ്ട്, എട്ട് സെമസ്റ്റർ എം.എസ്.സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഏപ്രിൽ 2024) പരീക്ഷകളുടെ ഹാൾ ടിക്കറ്റ് വെബ്‌സൈറ്റിൽ.
- അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രവേശനത്തിനായി (ബി.എ അഫ്സൽ ഉൽ ഉലമ ഒഴികെ) സമർപ്പിച്ച അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും അപേക്ഷ സമർപ്പിക്കാനും ജൂലായ് ഏഴ് വരെ അവസരം.
- വിവിധ കാരണങ്ങളാൽ ബിരുദ പ്രവേശനത്തിനുള്ള അലോട്മെന്റിൽ നിന്നും പുറത്തായവർ മൂന്നാമത്തെ അലോട്മെന്റിൽ ഉൾപ്പെടാൻ പ്രൊഫൈൽ ലോഗിൻ ചെയ്തത് കറക്ഷൻ/ റീകൺസിഡറേഷൻ ഫീ ഇനത്തിൽ 200 രൂപ അടച്ച് ജൂലായ് അഞ്ചിന് മുൻപ് ugsws@kannuruniv.ac.in എന്ന ഐഡിയിലേക്ക് ഇ-മെയിൽ ചെയ്യണം.
- സർവകലാശാലക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജുകളിലെ 2024-25 അധ്യയന വർഷത്തിലെ ബിരുദ പ്രവേശനത്തിന് നൽകിയ അപേക്ഷയിലെ ഓപ്ഷനുകൾ മാറ്റുന്നതിന് ജൂലായ് ഒന്ന് മുതൽ അഞ്ച് വരെ അവസരം. കോളേജിൽ പ്രവേശനം നേടിയവർക്ക് പ്രസ്തുത അവസരത്തിൽ ഓപ്ഷൻ മാറ്റാൻ സാധിക്കില്ല. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ വേണ്ടി ഓപ്ഷനുകൾ മാറ്റാൻ അവസരം നൽകും.
- അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളുടെ (ഇന്റഗ്രേറ്റഡ് എം.പി.ഇ.എസ് ഒഴികെയുള്ള) പ്രവേശനത്തിന് ഉള്ള ഫൈനൽ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ.
- പഠന വകുപ്പുകളിലെ/ സെന്ററുകളിലെ വിവിധ യു.ജി/ പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി നടത്തുന്ന പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ. അപേക്ഷകർക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. 22, 23, 24 തീയതികളിൽ നടക്കുന്ന എൻട്രൻസ് പരീക്ഷയുടെ ടൈം ടേബിൾ വെബ്‌സൈറ്റിൽ.
- സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റം, പുന:പ്രവേശനം, കോളേജ് മാറ്റത്തോട് കൂടിയുള്ള പുന:പ്രവേശനം എന്നിവയും എം.സി.എ, എം.ബി.എ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാം എന്നിവയുടെ മൂന്നാം സെമസ്റ്ററിലേക്ക് പുന:പ്രവേശനവും ബി.എഡ് കോളേജുകളിലും സെന്ററുകളിലും ബി.എഡ് പ്രോഗ്രാമിന്റെയും പഠന വകുപ്പുകളിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിന്റെയും മൂന്നാം സെമസ്റ്ററിലേക്ക് പുന:പ്രവേശനവും അനുവദിക്കുന്നതിന് വിദ്യാർഥികൾക്ക് 28 വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. യഥാസമയം അപേക്ഷ സമർപ്പിക്കാത്ത ബിരുദ വിദ്യാർഥികൾക്ക് 550 രൂപ പിഴയോടെ ജൂലായ് 11 വരെ നൽകാം.