ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്‌ത ഭക്ഷണം മോശമാണോ? പരാതി നല്‍കാം

Share our post

ന്യൂഡൽഹി : രാജ്യത്ത് ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും മോശം ഭക്ഷണം ലഭിക്കുന്നതായി പരാതികള്‍ നിത്യസംഭവമാണ്. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണങ്ങളുടെ പേരിലും നിരവധി പരാതികളുണ്ട്. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്‌ത ഐസ്‌ക്രീമില്‍ നിന്ന് വിരല്‍ ലഭിച്ച ദാരുണ സംഭവം അടുത്തിടെയുണ്ടായിരുന്നു. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ വഴി ഇത്തരം മോശം അനുഭവങ്ങളുണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സംവിധാനമുണ്ട്.

ഭക്ഷണ പദാര്‍ഥങ്ങളെ കുറിച്ച് പരാതി നല്‍കാന്‍ മിക്ക ഫുഡ് ആപ്പുകളിലും സംവിധാനമുണ്ട്. അവയില്‍ ക്ലിക്ക് ചെയ്‌ത് ഉപഭേക്താക്കള്‍ക്ക് പരാതി സമര്‍പ്പിക്കാം. ഇത് കൂടാതെ വിവരം സര്‍ക്കാര്‍ സംവിധാനങ്ങളെ അറിയിക്കാനും വഴിയുണ്ട്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി (FSSAI) ആണ് പരാതി സ്വീകരിക്കുന്ന ഒരു ഏജന്‍സി. ഇതിനായി https://foscos.fssai.gov.in/consumergrievance/ എന്ന ലിങ്കില്‍ പ്രവേശിക്കുകയും ലോഗിന്‍ ചെയ്യുകയും വേണം. ഈ വെബ്‌സൈറ്റില്‍ ആദ്യമായി ലോഗിന്‍ ചെയ്യുന്നവരാണേല്‍ അനായാസം അക്കൗണ്ട് ക്രിയേറ്റ് ചെയ്യാനുള്ള ഓപ്‌ഷനുണ്ട്. ശേഷം രജിസ്റ്റര്‍ ന്യൂ കംപ്ലെയ്ന്‍റ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. സംസ്ഥാനം, ജില്ല, പിന്‍കോഡ്, ഡെലിവറി ഏജന്‍സി നമ്പര്‍, ഓര്‍ഡര്‍ നമ്പര്‍, പ്രൊഡക്ടിന്‍റെ പേര്, ചിത്രം തുടങ്ങിയ വിവരങ്ങളും പരാതി നല്‍കുന്നയാളുടെ വ്യക്തിവിവരങ്ങളും പൂരിപ്പിച്ച് പരാതി സമര്‍പ്പിക്കാം.

പരാതി ഓണ്‍ലൈനായി സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ഒരു റഫറന്‍സ് നമ്പര്‍ ലഭിക്കും. ഇത് ഉപയോഗിച്ച്, നല്‍കിയ പരാതി എന്തായി എന്ന് പരിശോധിക്കാനും വെബ്‌സൈറ്റില്‍ സംവിധാനമുണ്ട്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ 1800112100 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പരാതി നല്‍കാനും കഴിയും. ഇതിന് പുറമെ കണ്‍സ്യൂമര്‍ ഫോറത്തിലും പരാതി സമര്‍പ്പിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!