Connect with us

health

ജപ്പാനിൽ കൊലയാളി ബാക്ടീരിയ പടരുന്നു; അറിയാം ലക്ഷണങ്ങളും പ്രതിരോധവും

Published

on

Share our post

ന്യൂഡൽഹി : രോ​ഗം ബാധിച്ച് നാൽപ്പത്തിയെട്ട്‌ മണിക്കൂറിൽ മനുഷ്യരുടെ മരണത്തിനുവരെയിടയാക്കുന്ന സ്‌ട്രെപ്‌റ്റോകോക്കൽ ടോക്സിക്‌ ഷോക്ക്‌ സിൻഡ്രോമെന്ന രോ​ഗം ജപ്പാനിൽ പടരുന്നതായ ബ്ലൂംബർഗ് റിപ്പോർട്ട് ദിവസങ്ങൾക്ക് മുൻപാണ് പുറത്തു വന്നത്. ഈ വർഷം ജൂൺ രണ്ടുവരെ മാത്രം ജപ്പാനിൽ 977 പേരെയാണ് രോ​ഗം ബാധിച്ചത്. 2023ൽ ആകെ റിപ്പോർട്ട് ചെയ്തത് 941 കേസുകളായിരുന്നു. ദ്രുതഗതിയിൽ ആന്തരികാവയവങ്ങളെ ബാധിക്കും എന്നതിനാലാണ് രോ​ഗത്തിന്റെ അനിയന്ത്രിതമായ വ്യാപനം ജപ്പാനെയും മറ്റ് ലോകരാജ്യങ്ങളെയും ഒരു പോലെ ഭയപ്പെടുത്തുന്നത്.

എന്താണ് സ്‌ട്രെപ്‌റ്റോകോക്കൽ ടോക്സിക്‌ ഷോക്ക്‌ സിൻഡ്രോം (എസ്.ടി.എസ്.എസ്)?

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ എന്നറിപ്പെടുന്ന ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് എന്ന ബാക്ടീരിയ മൂലമാണ് സ്‌ട്രെപ്‌റ്റോകോക്കൽ ടോക്സിക്‌ ഷോക്ക്‌ സിൻഡ്രോം ഉണ്ടാകുന്നത്. സാധാരണയായി മുറിവുകളിലൂടെയാണ് ഈ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുക. നീർക്കെട്ടും തൊണ്ടവേദനയുമായാണ്‌ രോ​ഗം പ്രത്യക്ഷമായിത്തുടങ്ങുക. എന്നാൽ ചില സന്ദർഭങ്ങളിൽ ഈ ബാക്ടീരിയകൾക്ക് മനുഷ്യശരീരത്തിലെ കോശങ്ങളെയും രക്തപ്രവാഹത്തെയും ആക്രമിക്കാൻ കഴിയും വിധത്തിലുള്ള ടോക്സിനുകൾ പുറത്ത് വിടാൻ കഴിയും. ഇത് രോഗപ്രതിരോധ സംവിധാനത്തെ തടസ്സപ്പെടുത്തുകയും അവയവങ്ങളുടെ പരാജയം, കോശങ്ങളുടെ നാശം തുടങ്ങി ജീവൻ അപകടപ്പെടുത്തുന്ന സങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്യും. മരണം തടയാൻ ഉടനടി ചികിത്സ ആവശ്യമാണ്.

രോ​ഗലക്ഷണങ്ങൾ

പനി, വിറയൽ, കഠിനമായ ശരീര വേദന, പേശി വലിവ്, ഛർദ്ദി എന്നിവയൊക്കെയാണ് രോ​ഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾത്തന്നെ ചികിത്സിച്ചില്ലെങ്കിൽ ചെറിയ കാലയളവിനുള്ളിൽ (സാധാരണയായി 24 മുതൽ 48 മണിക്കൂറിനുള്ളിൽ) ബാക്ടീരിയയ്ക്ക് രക്തപ്രവാഹത്തിലേക്കും അവയവങ്ങളിലേക്കും പ്രവേശിക്കാൻ കഴിയും. തുടർന്ന് അണുബാധ അതിവേഗം മാരകമാകുന്നു. രോ​ഗം ​ഗുരുതരമാകുന്നതോടെ താഴ്ന്ന രക്തസമ്മർദ്ദം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്വസന ബുദ്ധിമുട്ടുകൾ, വീക്കം തുടങ്ങിയ സങ്കീർണമായ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.

അപകടസാധ്യത എങ്ങനെ?

30 ശതമാനം മരണനിരക്കാണ് സ്‌ട്രെപ്‌റ്റോകോക്കൽ ടോക്സിക്‌ ഷോക്ക്‌ സിൻഡ്രോമിനു കണക്കാക്കുന്നത്. ആർക്കു വേണമെങ്കിലും എസ്.ടി.എസ്.എസ് ബാധിക്കാമെങ്കിലും, താഴെപ്പറയുന്നവരിൽ അപകട സാധ്യത കൂടുതലാണ്.

● 50 വയസ്സിനു മുകളിൽ പ്രായമുള്ളവർ.
● രോ​ഗ പ്രതിരോധശേഷി കുറവുള്ളവർ.
● സമീപകാലത്ത് ശസ്ത്രക്രിയക്ക് വിധേയരായവരോ മുറിവേറ്റവരോ ആയവർ.
● പ്രമേഹം, ഹൃദ്രോഗം പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർ.

പ്രതിരോധം

● കൃത്യമായി കൈ കഴുകുകയും വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്യുക.
● ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ മൂടുക.
● മുറിവുകൾ ഉണ്ടെങ്കിൽ കൃത്യമായി പരിചരിക്കുക.
● അണുബാധയുടെ ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനടി വൈദ്യസഹായം തേടുക.
● രോഗികളുമായുള്ള സമ്പർക്കം കുറക്കുക.

രോ​ഗനിർണയവും ചികിത്സയും

ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുന്നതിനും അവയവങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിനുമുള്ള രക്ത പരിശോധനകളാണ് സാധാരണയായി രോഗനിർണയത്തിന് സഹായിക്കുന്നത്. ‌ബാക്ടീരിയകളെ ഇല്ലാതാക്കാൻ ആന്റിബയോട്ടിക് തെറാപ്പിയാണ് ആദ്യ ഘട്ടത്തിൽ നടത്തുക. രോ​ഗം ഗുരുതരമാകുന്ന സന്ദർഭങ്ങളിൽ, അണുബാധയുള്ള കോശങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയകളും ആവശ്യമായി വന്നേക്കാം.

നാം സുരക്ഷിതരോ?

എസ്ടിഎസ്എസിന്റെ വ്യാപനം തടയുന്നതിനുള്ള നടപടികൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്നാണ് ജപ്പാൻ പുറത്തു വിടുന്ന വിവരം. നിലവിൽ പകർച്ചവ്യാധി ജപ്പാൻ കേന്ദ്രീകരിച്ചാണെങ്കിലും, അന്താരാഷ്ട്ര യാത്രകളും മറ്റും ആഗോള വ്യാപനത്തിനുള്ള സാധ്യത നിലനിർത്തുന്നു. അതിനാൽ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനെക്കുറിച്ചും സമയബന്ധിതമായി വൈദ്യസഹായം തേടുന്നതിനെക്കുറിച്ചും മറ്റു രാജ്യങ്ങളും പൊതുജനങ്ങളെ ബോധവത്കരിക്കേണ്ടത് വളരെ പ്രധാനമാണ്. അതോടൊപ്പം തന്നെ ഏത് ഘട്ടത്തെയും ഫലപ്രദമായി നേരിടാൻ ആരോ​ഗ്യ സംവിധാനങ്ങൾ കാര്യക്ഷമമാക്കുകയും വേണം.


Share our post

health

ശരീരത്തില്‍ ജലാംശം കൂടുതലാണെന്ന് എങ്ങനെ മനസ്സിലാക്കാം

Published

on

Share our post

ശരീരത്തില്‍ ആവശ്യത്തിലധികം ജലാംശം എത്തിയാല്‍ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ശരീരത്തില്‍ ജലാംശം കൂടുതലാണെന്ന് എങ്ങനെ മനസ്സിലാക്കാം. ജലാംശം അമിതമായാല്‍ ശരീരം ചില സൂചനകള്‍ നല്‍കും. ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, വ്യക്തമായ മൂത്രം (അമിത ജലാംശത്തിന്റെ ആദ്യകാല അടയാളം) തലവേദന, ഓക്കാനം, അല്ലെങ്കില്‍ ആശയക്കുഴപ്പം കൈകളിലോ കാലുകളിലോ മുഖത്തോ വീക്കം എന്നിവ പൊതുവെ കണ്ട് വരുന്ന ചില പ്രശ്‌നങ്ങളാണ്. ചിലരില്‍ അപൂര്‍വമായി വെള്ളം കുടിക്കുന്നതില്‍ അഡിക്ഷനും കണ്ടു വരാറുണ്ട്.

ഇലക്ട്രോലൈറ്റ് ബാലന്‍സ് പുനഃസ്ഥാപിക്കുന്നതിന് വെള്ളം കുടിക്കുന്നത് നിര്‍ത്തുകയും അടിയന്തര വൈദ്യസഹായം തേടുകയും ചെയ്യണം. ഗുരുതര സന്ദര്‍ഭങ്ങളില്‍ ശരീരത്തിലെ അധിക ജലം പുറന്തള്ളുന്നതിനായി ഡൈയൂററ്റിക്‌സ് ഉപയോഗിച്ചേക്കാം. സോഡിയം അളവ് ശ്രദ്ധാപൂര്‍വം ശരിയാക്കേണ്ടത് അത്യാവശ്യമാണ്. വളരെ വേഗത്തിലുള്ള തിരുത്തല്‍ സെന്‍ട്രല്‍ പോണ്ടൈന്‍ മൈലിനോലിസിസ് പോലുള്ള അപകടകരമായ സങ്കീര്‍ണതകള്‍ക്ക് ഇവ വഴിവച്ചേക്കാം. കാലാവസ്ഥ, ശാരീരിക പ്രവര്‍ത്തനങ്ങള്‍, മൊത്തത്തിലുള്ള ആരോഗ്യം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് ഒരു വ്യക്തി എത്രമാത്രം വെള്ളം കുടിക്കണമെന്ന് വിലയിരുത്തുന്നത്. എന്നാല്‍ പുരുഷന്മാര്‍ പ്രതിദിനം ഏകദേശം 3.7 ലിറ്റര്‍ വെള്ളവും സ്ത്രീകള്‍ പ്രതിദിനം ഏകദേശം 2.7 ലിറ്റര്‍ വെള്ളവും കുടിക്കാന്‍ ശ്രദ്ധിക്കണം.


Share our post
Continue Reading

health

മറവിരോഗ ബാധിതരെ കണ്ടെത്താൻ ഇനി ആശാവർക്കർമാരും

Published

on

Share our post

സംസ്ഥാനത്തെ ഡിമെൻഷ്യ, അൽഷിമേഴ്സ് ബാധിതരെ കണ്ടെത്തുന്നതിനായി ഇനി ആശാവർക്കർമാരുടെ സേവനവും. സംസ്ഥാനത്തെ വയോമിത്രം യൂണിറ്റുകളിൽ നംവബറിൽ ‘ഓർമ്മത്തോണി’ ക്ലിനിക്കുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ആശാവർക്കർമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നത്.

ഡിമെൻഷ്യ സൗഹൃദകേരളം പദ്ധതിയുടെ ഭാഗമായി സാമൂഹികനീതി വകുപ്പിനുകീഴിൽ കേരള സാമൂഹികസുരക്ഷാ മിഷൻ വഴിയാണ് സംസ്ഥാനത്തെ വയോമിത്രം യൂണിറ്റുകളിൽ ഓർമ്മത്തോണി ക്ലിനിക്കുകൾ ആരംഭിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ക്ലിനിക്കുകളിൽ വയോജനങ്ങളെ പരിശോധിക്കും.

മറവിരോഗം സ്ഥിരീകരിക്കുന്നവർക്ക് വിദഗ്ധ ചികിത്സയും മരുന്നും ഉറപ്പാക്കും. ആശാവർക്കർമാർക്ക് പരിശീലനം നൽകുന്നതിനുള്ള കൈപ്പുസ്തകവും പരിചരണ വിവരങ്ങൾ ഉൾപ്പെടുത്തിയ സാമഗ്രികളും പ്രചാരണ ഉപാധികളും തയ്യാറാക്കി രോഗികളെ പരിചരിക്കുന്ന കുടുംബാംഗങ്ങൾക്ക് ഹെൽപ്പ് ലൈൻ സംവിധാനം ഒരുക്കും.


Share our post
Continue Reading

health

ടോയ്‌ലറ്റിൽ ഫോൺ കൊണ്ടുപോകുന്നവർ ശ്രദ്ധിക്കുക; രോഗവുമായിട്ടാവാം തിരിച്ചിറങ്ങുന്നത്

Published

on

Share our post

പോകുന്നിടത്തെല്ലാം ഫോണ്‍കൊണ്ടുപോവുക എന്നത് നമ്മുടെയെല്ലാം ശീലമായിക്കഴിഞ്ഞു, അതിപ്പോള്‍ ശുചിമുറിയിലായാലും. എത്രനേരം വേണമെങ്കിലും ഫോണുമായി ടോയ്‌ലറ്റ് സീറ്റിലിരിക്കാൻ പലര്‍ക്കും ഒരുമടിയും ഇല്ല. എന്നാല്‍ ഫോണ്‍ കൊണ്ട് ശുചിമുറിയില്‍ പോകുന്നത് അത്ര നല്ല കാര്യമല്ല. ശ്രദ്ധിച്ചോളു, വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ശുചിമുറി എത്രയൊക്കെ വൃത്തിയാക്കിയാലും പൂർണ്ണമായും അണുവിമുക്തമാകില്ല. ഈ അണുക്കള്‍ അപകടകാരികളാണെന്ന് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. എന്നിട്ടും ഫോണുമായി ടോയ്‌ലറ്റിലേയ്ക്ക് പോകാൻ ആളുകൾക്ക് മടിയില്ല. ഗെയിം കളിക്കാനും യൂട്യൂബ് വീഡിയോകള്‍ കാണാനും റീല്‍സ് കാണാനും ഒക്കെ ബാത്ത് റും മികച്ച ഇടമായിട്ടാണ് പലരും കാണുന്നത്.

പൈല്‍സും മലബന്ധവും

ബാത്ത്‌റൂമില്‍ ഫോണുമായി ധാരാളം സമയം ചിലവഴിക്കുന്നത് പൈല്‍സും മലബന്ധവും ഉണ്ടാകാന്‍ കാരണമാകുന്നു. വേദനാജനകമായ ഈ പൈല്‍സ് മലമൂത്രവിസര്‍ജ്ജനവും വേദനാജനകമാക്കുന്നു. ടോയ്‌ലറ്റില്‍ ധാരാളം സമയം ഫോണുമായിരിക്കുന്നത് മലായശത്തിനും മലദ്വാരത്തിനും ചുറ്റുമുള്ള രക്തക്കുഴലുകളില്‍ അമിതമായ സമ്മര്‍ദ്ദത്തിന് കാരണമാകുന്നു. കാലക്രമേണ ആവര്‍ത്തിച്ച് ലഭിക്കുന്ന ഈ സമ്മര്‍ദ്ദം ഇത് ഹെമറോയ്ഡ് അല്ലെങ്കില്‍ പൈല്‍സിലേക്ക് വഴിതെളികുന്നു. പൈല്‍സ് ബാധിച്ചിട്ടുള്ള പലരും ടോയ്‌ലറ്റില്‍30-45 മിനിറ്റ് സമയം ചെലവഴിക്കുന്നവരാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്.

മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍

ഫോണുമായി ടോയ്‌ലറ്റ് സീറ്റില്‍ കുനിഞ്ഞിരിക്കുന്നത് കഴുത്തുവേദനയ്ക്കും പുറംവേദനയ്ക്കും കാരണമാകാറുണ്ട്. ശുചിമുറി വളരെ കുറച്ച് സമയം ചെലവഴിക്കേണ്ടയിടമാണ്. അത് ഡിജിറ്റല്‍ ഇടങ്ങളിൽ ചെലവഴിക്കാനുള്ള സമയമാക്കി മാറ്റുമ്പോള്‍ സ്‌ക്രീന്‍ സമയം കൂട്ടുകയും അത് ഭാവിയില്‍ വിരസതയിലേക്കും മടിയിലേക്കും നയിക്കുകയും, ഉത്കണ്ഠ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഫോണ്‍ മാത്രമല്ല പത്രവും പുസ്തകവും ഒന്നും ശുചിമുറിയില്‍ കൊണ്ടുപോകുന്നതും നല്ലതല്ല.


Share our post
Continue Reading

Kannur12 hours ago

ഭിന്നശേഷി ദിനാഘോഷം: കായിക മത്സരങ്ങൾ ഡിസംബർ മൂന്നിന്

IRITTY12 hours ago

ദേവസ്വം പട്ടയ കേസുകളുടെ ഹിയറിംഗ് 28 ലേക്ക് മാറ്റി

Kannur13 hours ago

ശുചിത്വ മാലിന്യ സംസ്‌കരണത്തിന് പ്രത്യേക ഇടപെടൽ; ഹരിത പദവിയിലേക്ക് കൂടുതൽ ഇടങ്ങൾ

Kannur13 hours ago

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നവംബർ 28 വരെ അവസരം

THALASSERRY13 hours ago

വയനാട്ടിലേക്ക് കെ.എസ്.ആർ.ടി.സി ഏകദിന ടൂർ പാക്കേജ്

Kerala13 hours ago

40 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം ഉടന്‍

Kerala13 hours ago

വിവാഹം ആര്‍ഭാടമായാല്‍ ആഡംബര നികുതിക്ക് ശുപാര്‍ശ; സ്ത്രീധനം വാങ്ങിയാല്‍ സര്‍ക്കാര്‍ ജോലികിട്ടില്ല

Kerala14 hours ago

കുതിച്ചുയര്‍ന്ന് കേരളത്തിലെ ബാലപീഡനം;വീടുകള്‍ പോലും സുരക്ഷിതമല്ല

Kerala14 hours ago

കോഴിക്കോട് നഗരത്തിലെ ലോഡ്ജ്മുറിയില്‍ യുവതി മരിച്ചനിലയില്‍

India14 hours ago

ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!