നൈപുണ്യ വിഷയങ്ങളുടെ പാഠ്യപദ്ധതി പരിഷ്‌കരണവുമായി സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: 2024-25 അധ്യയന വര്‍ഷത്തേക്കുള്ള വിവിധ നൈപുണ്യ (സ്കിൽ) വിഷയങ്ങളുടെ ഉള്ളടക്കവും പാഠ്യപദ്ധതിയും പരിഷ്‌കരിച്ച് സി.ബി.എസ്.ഇ. പ്ലസ് വണ്ണിലെ വെബ് അപ്ലിക്കേഷന്‍, പത്താം ക്ലാസിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഒന്‍പത്, പ്ലസ് വണ്‍ എന്നീ ക്ലാസുകളിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഷയങ്ങളിലാകും മാറ്റങ്ങളുണ്ടാവുക. സെന്‍സട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ) ഔദ്യോഗിക വെബ്‌സൈറ്റിലൂടെ കൂടുതല്‍ വിവരങ്ങളറിയാം. പന്ത്രണ്ടാം ക്ലാസിലേക്കുള്ള വെബ് അപ്ലിക്കേഷന്റെ പാഠ്യപദ്ധതി 2025-26 അധ്യയന വര്‍ഷത്തില്‍ പരിഷ്‌കരിക്കും.