അഗ്നിവീര്‍ എയര്‍ ഫോഴ്‌സ് റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം

കൊച്ചി : ഇന്ത്യന്‍ എയര്‍ഫോഴ്‌സിലേക്ക് അഗ്നിവീര്‍ എയര്‍ ഫോഴ്‌സ് റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമാണ് അവസരം. ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുമ്പോള്‍ 21 വയസ് കവിയരുത്. അൻപത് ശതമാനം മാര്‍ക്കോടെ പ്ലസ് ടു, വൊക്കേഷണല്‍ കോഴ്‌സ് വിജയിക്കണം.
ജൂലായ് 8 മുതല്‍ അപേക്ഷകള്‍ നൽകാം. അവസാന തീയതി ജൂലായ് 28. വിശദ വിവരങ്ങള്‍ക്ക് agnipathvayu.cdac.in ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. പുരുഷന് കുറഞ്ഞത് 152.5 സെ.മി, സ്ത്രീകള്‍ക്ക് 152 സെ.മി. ഉയരം, മികച്ച കാഴ്ച ശക്തിയും കേള്‍വി ശക്തിയും ഉണ്ടായിരിക്കണം.