വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Share our post

കൊച്ചി : ഇൻഫോസിസ് സഹസ്‌ഥാപകനായ എസ്.ഡി. ഷിബുലാലിന്റെ നേതൃത്വത്തിൽ സരോജിനി ദാമോദരൻ ഫൗണ്ടേഷൻ പ്ലസ് വൺ  പഠനത്തിന് നൽകുന്ന വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം. കുടുംബത്തിൻ്റെ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയുള്ള, എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് 30ന് മുൻപ് അപേക്ഷിക്കാം. ഭിന്നശേഷി വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് മതി. വിവരങ്ങൾക്ക് www.vidyadhan.org സന്ദർശിക്കുക. ഫോൺ: 9663517131.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!