പി.എം കിസാൻ: 17-ാം ഗഡു വിതരണം ഇന്ന്

കണ്ണൂർ : പി.എം കിസാൻ പദ്ധതിയുടെ 17-ാമത് ഗഡു വിതരണം ഇന്ന് നടക്കും. ഇതുമായി ബന്ധപ്പെട്ട് യു.പി.യിലെ വാരാണസിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. 9.26 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്ക് മൊത്തം 20,000 കോടി രൂപയാണ് നൽകുന്നത്. പ്രതിവർഷം മൂന്ന് ഗഡുക്കളായി 6,000 രൂപയാണ് കർഷകർക്ക് നൽകുന്നത്. 2019ൽ ആരംഭിച്ച പദ്ധതിയിൽ ഇതുവരെ 3.24 ലക്ഷം കോടി രൂപ 11 കോടിയോളം കർഷകർക്ക് നൽകി.