ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ

Share our post

കണ്ണൂർ : ത്യാഗത്തിൻ്റേയും മാനവികതയുടേയും സന്ദേശം നൽകുന്ന ബലിപെരുന്നാൾ (ബക്രീദ്) ഇന്ന്. പെരുന്നാൾ ദിനത്തിൽ തിങ്കളാഴ്‌ച രാവിലെ പള്ളികളിൽ നിസ്‌കാരച്ചടങ്ങുകൾ നടന്നു. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്‌മായിലിനെ അല്ലാഹുവിന്റെ കല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിൻ്റെ ഓർമ പുതുക്കലാണ് ബലിപെരുന്നാൾ. 

ആത്മസമർപ്പണത്തിൻ്റെയും സഹനത്തിൻ്റെയും സന്ദേശമായ ബലിപെരുന്നാളിൽ തക്‌ബീറുകൾ ചൊല്ലി വിശ്വാസികൾ പ്രാർഥനകളിൽ സജീവമാകും. പെരുന്നാൾ നമസ്‌കാരാനന്തരം വിശ്വാസികൾ കൂട്ടായും ഒറ്റയ്ക്കും ബലികർമങ്ങളിൽ ഏർപ്പെടും. 

സംസ്ഥാനത്തെ വിവിധ പള്ളികളിൽ തിങ്കളാഴ്‌ച രാവിലെ പ്രത്യേക പ്രാർഥനകൾ നടന്നു. തിരുവനന്തപുരം പാളയം ജുമാ മസ്‌ജിദ് ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ നടന്ന പ്രാർഥനയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. കടവന്ത്ര സലഫി ജസ്‌ജിദിലെ പെരുന്നാൾ നമസ്‌കാരത്തിൽ നടൻ മമ്മൂട്ടിയും പങ്കുകൊണ്ടു. 

ഏവർക്കും ന്യൂസ് ഹണ്ട് ഓൺലൈനിൻ്റെ ബലിപെരുന്നാൾ ആശംസകൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!