ഉന്നത വിജയികളെ അനുമോദിച്ചു

കോളയാട് : സെയ്ൻറ് കൊർണേലിയൂസ് ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി. പ്രഹ്ലാദൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ലെനിൻ ജോസ്, ജില്ലാ പഞ്ചായത്ത് മെമ്പർ വി. ഗീത, സ്കൂൾ പ്രിൻസിപ്പൽ ഫാ. ഗിനീഷ് ബാബു, പ്രഥമാധ്യാപിക ബിനു ജോർജ്, മദർ പി.ടി.എ പ്രസിഡന്റ് കെ.കെ. ധന്യ,റിട്ട സ്റ്റാഫ് പ്രതിനിധി കെ.പി.ആനി, പൂർവ്വ വിദ്യാർത്ഥി കെ.ജെ. വിൽസൻ, സ്റ്റാഫ് സെക്രട്ടറി പി.എ. ഷേർളി എന്നിവർ സംസാരിച്ചു.