പേരാവൂർ ശാന്തി നികേതൻ സ്കൂളിൽ വിജയാഘോഷവും പൊതുയോഗവും

പേരാവൂർ : ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിൽ വിജയാഘോഷവും ജനറൽബോഡി യോഗവും നടന്നു. റിട്ട.അധ്യാപകൻ വി.വി.തോമസ് ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികൾക്ക് ക്യാഷ് പ്രൈസും മോമെന്റൊയും വിതരണം ചെയ്തു. പ്രിൻസിപ്പൽ റിജി രാമചന്ദ്രൻ, വൈസ് പ്രിൻസിപ്പൽ എൻ.എൻ.ഷൈമ, ഡോ: വി.രാമചന്ദ്രൻ, കെ.കെ. രാമചന്ദ്രൻ, വി.കെ. ശശീന്ദ്രൻ, എം.വി. രമേശ് ബാബു, സുരേന്ദ്രൻ പാലോറൻ, സിബി ജോൺ, ആനിയമ്മ മാത്യു എന്നിവർ സംസാരിച്ചു.