കൊട്ടിയൂരിന് യൂത്തിന്റെ കരുതൽ

Share our post

കൊട്ടിയൂർ : യൂത്ത് കോൺഗ്രസ് ജില്ലാ യൂത്ത് കെയറിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ കെയർ എന്ന പേരിൽ ശുചീകരണം നടത്തി. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് സുദീപ് ജെയിംസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നിമിഷ രഘുനാഥ്, അഡ്വ. വി.പി. അബ്ദുൾ റഷീദ്, വി. രാഹുൽ, റോബർട്ട് വെള്ളാംവെള്ളി, ഫർസിൻ മജീദ്, നിധിൻ നടുവനാട്, മിഥുൻ മാറോളി, റെജിനോൾഡ് എന്നിവർ സംസാരിച്ചു.

വൈശാഖോത്സവ കാലത്തുടനീളം യൂത്ത് കോൺഗ്രസ് ഇന്ദിരാഗാസി സഹകരണ ആസ്പത്രിയുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ എയ്ഡ് പോസ്റ്റിന്റെയും സൗജന്യ കാപ്പി വിതരണത്തിന്റെയും തുടർച്ചയായാണ് ഉത്സവനഗരി ശുചീകരണവും. ജില്ലാ ഭാരവാഹികളായ ടി.സുമി , ജിബിൻ ജെയ്‌സൺ, അമൽ കുറ്റിയാട്ടൂർ, ജിതിൻ കൊളപ്പ, ഷജിൽ മുകുന്ദ് എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!