ഹജ്ജ് കർമ്മങ്ങൾക്കിടെ തിരൂര്‍ സ്വദേശി മിനയില്‍ തളര്‍ന്ന് വീണ് മരിച്ചു

തിരൂർ: ഭാര്യക്കൊപ്പം ഹജ്ജിന് പോയ തിരൂർ സ്വദേശി ഹജ്ജിനിടെ മക്കയിൽ തളർന്ന് വീണ് മരിച്ചു. വടക്കൻ മുത്തൂർ സ്വദേശി കാവുങ്ങപറമ്പിൽ അലവികുട്ടി ഹാജി (70)യാണ് മരണപ്പെട്ടത്. പെരുന്നാൾ നമസ്കാര ശേഷം മിനായിലേക്ക് പോകുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു. ഉടൻ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഭാര്യ ഖദീജക്കൊപ്പം കഴിഞ്ഞ മാസം 23നാണ് ഹജ്ജിന് പോയത്. നേരത്തെ കുവൈറ്റിലായിരുന്ന ഇദ്ദേഹം അഞ്ച് വർഷമായി തിരൂരിൽ ഫെയർലി ഡ്രഗ്‌സ് എന്ന മരുന്ന് മൊത്ത വ്യാപാര സ്ഥാപനം നടത്തി വരികയാണ്.
മക്കൾ: ഫിറോസ് (കെ.പി മെഡിക്കൽസ്, തിരൂർ), ഫവാസ് (ഏഴൂർ മെഡിക്കൽസ്, തിരൂർ), ഫായിസ് (ദുബൈ), ആയിഷ ഫർസിയ (വിദ്യാർഥിനി).
മരുമക്കൾ: ഷംനാസ് (അധ്യാപിക, എം.ഡി.പി.എസ് യു.പി സ്കൂൾ), ഷഹദിയ (ലക്ചർ, ജെ.എം കോളജ്), റിൻഷാന (ഫാർമസിസ്റ്റ്, ദുബൈ).