കണ്ണൂർ ചാലാടിൽ കവർച്ച സംഘത്തിൻ്റെ ആക്രമണം

കണ്ണൂർ: ചാലാടിൽ കവർച്ച സംഘത്തിൻ്റെ ആക്രമണം. ദമ്പതികൾക്കും മകനും പരിക്ക്. കിഷോർ, ഭാര്യ ലിനി, മകൻ അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. മാലപൊട്ടിക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം തടയുന്നതിനിടയിലാണ് ഇവർക്ക് പരിക്കേറ്റത്. മൂന്നംഗ സംഘമാണ് കുടുംബത്തെ ആക്രമിച്ചത്.
വീടിൻ്റെ പുറകുവശത്തുള്ള വാതിലിലൂടെ മോഷ്ടാക്കൾ അകത്ത് കയറുകയായിരുന്നു. ലിനിയുടെ മാല പൊട്ടിക്കാനുള്ള അക്രമികളുടെ ശ്രമം തടയുന്നതിനിടയിലാണ് കിഷോറിനും മകൻ അഖിലിനും നേരെ ആക്രമണമുണ്ടായത്. വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ല. ആക്രമണശേഷം മൂന്നംഗ സംഘം കടന്നുകളഞ്ഞു.