യു.ജി.സി. നെറ്റ് പരീക്ഷ: അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: യു.ജി.സി. നെറ്റ് 2024 ജൂണ്‍ മാസത്തില്‍ നടത്തുന്ന പരീക്ഷയുടെ ഔദ്യോഗിക അഡ്മിറ്റ് കാര്‍ഡുകള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പ്രസിദ്ധീകരിച്ചു. അഡ്മിറ്റ് കാര്‍ഡുകള്‍ https://ugcnet.nta.ac.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. ലോഗിന്‍ വിവരങ്ങളും മറ്റും നല്‍കി അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. അഡ്മിറ്റ് കാര്‍ഡില്‍ വ്യക്തിഗത വിവരങ്ങള്‍, തിരഞ്ഞെടുത്ത വിഷയം, പരീക്ഷാകേന്ദ്രം എന്നിവയെ പറ്റിയുള്ള വിവരങ്ങളും ലഭ്യമാണ്. ഒ.എം.ആര്‍ അധിഷ്ഠിതമാക്കിയുള്ള യു.ജി.സി. നെറ്റ് പരീക്ഷ ജൂണ്‍ 18-നാണ് നടത്തുക.
അഡ്മിറ്റ് കാര്‍ഡ് അഥവാ ഹാള്‍ടിക്കറ്റിനൊപ്പം ഗവണ്‍മെന്റ് അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കൈയില്‍ കരുതണം. 83 വിഷയങ്ങളിലേക്കുമുള്ള പരീക്ഷ ഒറ്റദിവസമായിരിക്കും നടത്തുക. മുന്‍പ് വിവിധ ദിവസങ്ങളിലായിട്ടാണ് പരീക്ഷ നടത്തിയിരുന്നത്. ജൂണ്‍, ഡിസംബര്‍ മാസങ്ങളിലാണ് യു.ജി.സി നെറ്റ് പരീക്ഷകള്‍ നടത്തുന്നത്.