കേരളാ നോളേജ് ഇക്കോണമി മിഷന്‍ നൈപുണ്യ പരിശീലന പ്രോഗ്രാം ട്രെയിനിങ് കലണ്ടര്‍

Share our post

കേരള സര്‍ക്കാരിന്റെ കേരളാ നോളേജ് ഇക്കോണമി മിഷന്‍ നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ ട്രെയിനിങ് കലണ്ടര്‍ പ്രസിദ്ധികരിച്ചു. പുതുതലമുറ വിജ്ഞാന തൊഴിലുകളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്ന പരിശീലന പ്രോഗ്രാമുകള്‍ ആണ്, സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ പരിശീലന പങ്കാളിത്തത്തോടെ ആരംഭിക്കുന്നത്. ഇത്തരം തൊഴിലതിഷ്ഠിത നൈപുണ്യ വികസന പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനം ലഭിക്കുകയും പരിശീലനം പൂര്‍ത്തീകരിക്കുകയും ചെയ്യുന്നവര്‍ക്ക് നോളേജ് മിഷനിലൂടെ വിജ്ഞാന തൊഴിലുകളിലേക്ക് അവസരം നല്‍കുകയും ചെയുന്നു.

ഐ.ടി/ ഐ.ടി.ഇ.എസ്, അക്കൗണ്ടിംഗ്, ആരോഗ്യ പരിരക്ഷ, ഇലക്ട്രോണിക്‌സ്, കണ്‍സ്ട്രക്ഷന്‍ ,സിവില്‍ & ഡിസൈന്‍, ജര്‍മ്മന്‍ ഭാഷാ പരിശീലനം, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, മീഡിയ & എന്റര്‍ടൈന്‍മെന്റ്, ടൂറിസം & ഹോസ്പിറ്റാലിറ്റി എന്നീ പരിശീലന മേഖലകളിലാണ് കോഴ്‌സുകള്‍ ഉള്ളത് . കോഴ്‌സുകളില്‍ അപേക്ഷിക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന DWMS ലിങ്കിലൂടെ രജിസ്റ്റര്‍ ചെയുക. രജിസ്ട്രേഷന്‍ ലിങ്ക് : https://bit.ly/KKEMSkillProgrammeRegistration. രജിസ്റ്റര്‍ ചെയ്യണ്ട അവസാന തിയതി ജൂണ്‍ 25, 2024

സ്‌കില്‍ സ്‌കോളര്‍ഷിപ്

പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, ട്രാന്‍സ്ജെന്‍ഡര്‍, തീരദേശവാസികള്‍, അംഗപരിമിതര്‍, സിംഗിള്‍ പാരന്റ് വുമണ്‍ എന്നീ വിഭാഗങ്ങള്‍ക്ക് തെരഞ്ഞെടുത്ത സ്‌കില്‍ കോഴ്‌സുകളിലേയ്ക്കായി സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും നോളേജ് മിഷനില്‍ നിന്നും നേരിട്ട് ബന്ധപ്പെടുന്നതായിരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!