അക്കൗണ്ട് റിക്കവറിയും അധിക സുരക്ഷയും; വാട്‌സാപ്പും മെയില്‍ ഐഡിയും തമ്മില്‍ ബന്ധിപ്പിക്കാം

കൊച്ചി : എസ്.എം.എസ് വെരിഫിക്കേഷന്‍ അല്ലാതെ ഇ-മെയില്‍ വഴിയും വാട്‌സാപ്പ് അക്കൗണ്ടുകള്‍ വീണ്ടെടുക്കാനുള്ള സൗകര്യം അവതരിപ്പിച്ച് വാട്‌സാപ്പ്. അതായത് വാട്‌സാപ്പ് ലോഗിന്‍ ചെയ്യാന്‍ ഫോണ്‍ നമ്പറുള്ള അതേ ഫോണ്‍ തന്നെ വേണം എന്നില്ല. ഏത് ഉപകരണത്തിലും വാട്‌സാപ്പ് കണക്ട് ചെയ്യാനാവും. ഇതുവഴി ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പം എവിടെ നിന്നും വാട്‌സാപ്പ് ഉപയോഗിക്കാം. എന്നാല്‍ ഈ സൗകര്യം ഉപയോഗിക്കാൻ വാട്‌സാപ്പും ഇ-മെയില്‍ ഐഡിയും തമ്മില്‍ ബന്ധിപ്പിച്ചിരിക്കണം.
എങ്ങനെ ബന്ധിപ്പിക്കാം ?
1.മൊബൈല്‍ ഫോണില്‍ വാട്‌സാപ്പ് തുറക്കുക.
2.വാട്‌സാപ്പ് സെറ്റിങ്‌സ് തുറക്കുക.
3.അക്കൗണ്ട് തിരഞ്ഞെടുക്കുക.
4.ഇ-മെയില്‍ ഐഡി ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
5.ആഡ് ഇ-മെയില്‍ ഐഡി തിരഞ്ഞെടുക്കുക.
6.ഇ-മെയില്‍ ഐഡി നല്‍കുക.
7.നെക്സ്റ്റ് തിരഞ്ഞെടുക്കുക.
8.ഇ-മെയിലില്‍ വരുന്ന വെരിഫിക്കേഷന്‍ കോഡ് നല്‍കി വെരിഫൈ ചെയ്യുക.
ഇ-മെയിലും വാട്‌സാപ്പും തമ്മില്‍ ബന്ധിപ്പിക്കുന്നത് അധിക സുരക്ഷ ആണെന്ന് കമ്പനി പറയുന്നു. എസ്.എം.എസും ഫോണ്‍ കോളും ഉപയോഗിക്കാതെ അക്കൗണ്ട് റിക്കവര്‍ ചെയ്യാന്‍ ഇതുവഴി സാധിക്കും.