പ്രവൃത്തി ദിനങ്ങള്‍ വര്‍ധിപ്പിച്ചു; കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാൻ അധ്യാപകര്‍

Share our post

തിരുവനന്തപുരം: സ്‌കൂള്‍ പ്രവൃത്തി ദിനം വർധിപ്പിച്ചതില്‍ കൂട്ട അവധിയെടുത്ത് അധ്യാപകർ പ്രതിഷേധിക്കാൻ ഒരുങ്ങുന്നു. വിഷയം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിളിച്ചുചേർത്ത യോഗത്തില്‍ സമവായമാകാഞ്ഞതിനെ തുടർന്നാണ് പ്രതിഷേധിക്കാൻ തീരുമാനം. പ്രതിഷേധത്തിന്റെ ആരംഭമായി സംയുക്തസമര സമിതിയിലെ അധ്യാപകർ കൂട്ട അവധി എടുക്കും. പ്രവൃത്തി ദിനം വർധിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല എന്നാണ് അധ്യാപകസംഘടനകളുമായി നടന്ന ചർച്ചയില്‍ മന്ത്രി അറിയിച്ചത്. ഒന്ന് മുതല്‍ എട്ടു വരെ ക്ലാസുകളില്‍ 200 ദിനം ആക്കുന്നത് പരിഗണിക്കാമെന്നും വി.ശിവൻകുട്ടി കൂട്ടിച്ചേർത്തിരുന്നു. മന്ത്രി വിളിച്ച ചർച്ച പ്രഹസമാണെന്നായിരുന്നു കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ പ്രതികരണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!