റോഡരികിൽ കാട്ടാനയ്ക്ക് സുഖപ്രസവം

ഗൂഡല്ലൂർ : റോഡരികിൽ കാട്ടാനയ്ക്ക് സുഖപ്രസവം. ചേരമ്പാടി വനം വകുപ്പ് ഡിവിഷന്റെ കാവയൽ ഭാഗത്തുള്ള റോഡോരത്തായിരുന്നു ആനപ്രസവം. അമ്മയ്‌ക്കും കുഞ്ഞിനും കാവലാളായി കൊമ്പന്മാരുമുണ്ട്. കാട്ടാനകളുടെ ചിന്നംവിളി കേട്ട് വനപാലകർ നടത്തിയ പരിശോധനയിലാണ് വനപാതയിൽ അമ്മയെയും കുഞ്ഞിനെയും കണ്ടത്. ഇതുവഴിയുള്ള സഞ്ചാരം ഒഴിവാക്കണമെന്ന് വനം ഉദ്യോഗസ്ഥർ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി. തൊഴിലാളികളുടെ ലയങ്ങളിലേക്കുള്ള പാതയാണിത്. പ്രദേശത്ത് വനം വകുപ്പിന്റെ നിരീക്ഷണവുമുണ്ട്.