Connect with us

THALASSERRY

തലശ്ശേരി– മാഹി ബൈപാസ്: ഈസ്റ്റ് പള്ളൂർ സിഗ്നൽ പോസ്റ്റിലെ ആശങ്ക അകലുന്നില്ല; അപകടങ്ങൾ പതിവ്

Published

on

Share our post

മാഹി: തലശ്ശേരി– മാഹി ബൈപാസിൽ ഈസ്റ്റ് പള്ളൂർ സിഗ്നൽ പോസ്റ്റിലെ ആശങ്ക അകലുന്നില്ല. ദിവസവും രണ്ടോ അതിൽ കൂടുതലോ അപകടങ്ങൾ ഇപ്പോഴും നടക്കുന്നു എന്നത് നാട്ടുകാർക്ക് ഭീതി ആയി മാറി. ഇന്നലെ രാവിലെ 9.30നു തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന കാർ സിഗ്നൽ പോസ്റ്റിൽ നിന്നും അശ്രദ്ധയോടെ യു ടേൺ എടുക്കാൻ ശ്രമിച്ചതിൽ അപകടം ഒഴിവായത് ട്രാഫിക്കിൽ ഡ്യൂട്ടിയിൽ ആയിരുന്ന കോൺസ്റ്റബിൾ സന്ദീപിന്റെ ഇടപെടൽ കൊണ്ടു മാത്രമാണ്.

കാറിൽ കുട്ടികൾ ഉൾപ്പെട്ട യാത്രക്കാർ ആണ് ഉള്ളത്. ചൊക്ലി– പെരിങ്ങാടി റോഡ് ഒഴിഞ്ഞ നിലയിൽ കാണുമ്പോൾ സിഗ്നൽ പരിഗണിക്കാതെ ഡ്രൈവർമാർ ബൈപാസിൽ വാഹനം ഓടിച്ച് കയറ്റുന്നത് നെഞ്ചിടിപ്പ് ഉയർത്തുന്ന കാഴ്ചയാണ്. ട്രാഫിക് പൊലീസ് നിൽക്കുന്നതും ജീവൻ പണയം വച്ചാണ്. സിഗ്നൽ മനസ്സിലാവാതെ ഓടിച്ചു കയറുന്നവരെ നിയന്ത്രിക്കുന്നത് സൂക്ഷിച്ചില്ലെങ്കിൽ സ്വന്തം ജീവൻ അപകടത്തിൽ ആകുന്ന അവസ്ഥയാണ് നിലവിൽ. വെയിൽ ആയാലും മഴ ആയാലും കയറി നിൽക്കാൻ ട്രാഫിക് ബൂത്ത് ഇല്ല. ഇതിനിടയിൽ ആറു വരി പാതയിൽ ട്രാഫിക് ലംഘനം സിഗ്നൽ പോസ്റ്റിൽ നിന്നും നിയന്ത്രിക്കുക ഏറെ പ്രയാസമാണ്.

ക്യാമറകളില്ലെന്നത് ട്രാഫിക് ലംഘനം വർധിക്കാൻ കാരണമാകുന്നു. ട്രാഫിക് ബൂത്തും ക്യാമറയും വേഗം നടപ്പാക്കണമെന്നാണ് ആവശ്യം. തെരുവ് വിളക്കും ഇതുവരെ സ്ഥാപിച്ചിട്ടില്ല. ട്രാഫിക് ബോധവൽക്കരണം നാട്ടുകാർ ഡ്രൈവർമാർക്ക് നൽകാൻ ആവശ്യമായ നടപടി വേണം. മാഹി ട്രാഫിക് പൊലീസിന് ആവശ്യമായ അംഗ ബലമില്ല എന്നതും പ്രതിസന്ധിയാണ്. ദുരന്തം വരുമ്പോൾ മാത്രം ഉണരുന്ന അവസ്ഥ ശരിയല്ലെന്ന് നാട്ടുകാർ പറഞ്ഞു.


Share our post

THALASSERRY

തലശ്ശേരി നഗരസഭക്ക് പുതിയ കെട്ടിടമൊരുങ്ങി

Published

on

Share our post

തലശ്ശേരി: നഗരസഭയുടെ പുതിയ മൂന്ന് നില ഓഫിസ് കെട്ടിടം തിങ്കളാഴ്ച രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 158 വർഷം പിന്നിട്ട മലബാറിലെ ആദ്യ നഗരസഭകളിലൊന്നാണ് തലശ്ശേരിയിലേത്.7.5 കോടി രൂപ ചെലവിലാണ് ആധുനിക സൗകര്യത്തോടെ പുതിയ ബി ബ്ലോക്ക് കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. ആറ് കോടി രൂപ ചെലവിൽ നിർമിക്കുന്ന എ ബ്ലോക്കിന്റെ നിർമാണം ഉടനാരംഭിക്കും.നിലവിലെ ഓഫിസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ഇപ്പോൾ നഗരസഭ ഓഫിസായി പ്രവർത്തിക്കുന്ന പഴയ കെട്ടിടം സൗന്ദര്യവത്കരിച്ച് പൈതൃക മ്യൂസിയമായി മാറ്റി സംരക്ഷിക്കുമെന്ന് ചെയർപേഴ്സൻ കെ.എം. ജമുനാറാണി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സെക്രട്ടറി, റവന്യു വകുപ്പ് ഓഫിസ്, ഫ്രണ്ട് ഓഫിസ് എന്നിവയും ഒന്നാം നിലയിൽ ചെയർമാൻ, വൈസ് ചെയർമാൻ, സ്ഥിരംസമിതി അധ്യക്ഷന്മാർ എന്നിവരുടെ ഓഫിസ് മുറികളും അനുബന്ധ ഓഫിസുകളുമാണ് പ്രവർത്തിക്കുക.

രണ്ടാം നിലയിൽ 75 പേർക്ക് ഇരിക്കാവുന്ന കൗൺസിൽ ഹാളും സജ്ജീകരിച്ചിട്ടുണ്ട്. നിലവിൽ 52 കൗൺസിലർമാരാണ് നഗരസഭയിലുള്ളത്. ഭാവിയിൽ കൂടുതൽ അംഗങ്ങൾ ഉണ്ടാവുന്നത് കണക്കിലെടുത്താണ് 75 പേർക്കുള്ള സൗകര്യമൊരുക്കിയത്. സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷതവഹിക്കും. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പങ്കെടുക്കും. ഞായറാഴ്ച വൈകീട്ട് നാലിന് നഗരത്തിൽ വിളംബര ജാഥയും തുടർന്ന് കടൽപാലത്തിന് സമീപം കലാപരിപാടികളും സംഘടിപ്പിക്കും.

വാർത്തസമ്മേളനത്തിൽ വൈസ് ചെയർമാൻ എം.വി. ജയരാജൻ, സി. സോമൻ, സി. ഗോപാലൻ, ടി.സി. അബ്ദുൽ ഖിലാബ്, ഷബാന ഷാനവാസ്, ടി.കെ. സാഹിറ, എൻ. രേഷ്മ, സി.ഒ.ടി. ഷബീർ, ബംഗ്ല ഷംസു, എ.കെ. സക്കരിയ, സുരാജ് ചിറക്കര, കെ. ലിജേഷ്, കെ. സുരേഷ്, ഒതയോത്ത് രമേശൻ, ടി.പി. ഷാനവാസ്, അഡ്വ.വി. രത്നാകരൻ, പി.ഒ. മുഹമ്മദ് റാഫി തുടങ്ങിയവർ പങ്കെടുത്തു.


Share our post
Continue Reading

THALASSERRY

താഴെ ചൊവ്വ- ആയിക്കര റെയില്‍വെ ഗേറ്റ് നവംബര്‍ 26ന് അടച്ചിടും

Published

on

Share our post

എടക്കാട് – കണ്ണൂര്‍ സൗത്ത് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള താഴെ ചൊവ്വ- ആയിക്കര (സ്പിന്നിങ് മില്‍) ലെവല്‍ ക്രോസ് നവംബര്‍ 26ന് രാവിലെ എട്ട് മുതല്‍ ഡിസംബര്‍ അഞ്ചിന് രാത്രി 11 വരെയും കണ്ണപുരം – പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയില്‍ താവം – ദാലില്‍ (ആന ഗേറ്റ്) ലെവല്‍ ക്രോസ് നവംബര്‍ 25 ന് രാവിലെ എട്ട് മുതല്‍ ഡിസംബര്‍ 27 ന് രാത്രി എട്ട് വരെയും അറ്റകുറ്റപണികള്‍ക്കായി അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.


Share our post
Continue Reading

THALASSERRY

പ​ന്ത​ക്ക​ൽ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച: മോ​ഷ്ടാ​വ് പി​ടി​യി​ൽ

Published

on

Share our post

മാ​ഹി: പ​ന്ത​ക്ക​ൽ പ​ന്തോ​ക്കാ​വ് അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച​യു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​സ​ർ​കോ​ട് ടൗ​ൺ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.കാ​സ​ർ​കോ​ട് ത​ള​ങ്ക​ര വി​ല്ലേ​ജ് ഓ​ഫി​സ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ പ​ത്ത​നം​തി​ട്ട മ​ല​യോ​ല​പ്പു​ഴ​യി​ലെ ക​ല്ലൂ​ർ വി​ഷ്‌​ണു​വി​നെ​യാ​ണ് (32) അ​റ​സ്റ്റു ചെ​യ്ത‌​ത്. ര​ണ്ടു ദി​വ​സം മു​മ്പാ​ണ് കാ​സ​ർ​കോ​ട് ത​ള​ങ്ക​ര​യി​ലെ വി​ല്ലേ​ജ് ഓ​ഫി​സ് കു​ത്തി​ത്തുറ​ന്ന് മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ​ത്.

പ​ന്ത​ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച ചി​ല്ല​റ നാ​ണ​യ​ത്തു​ട്ടു​ക​ൾ ടൗ​ണി​ലെ ക​ട​യി​ൽ ന​ൽ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സം​ശ​യം തോ​ന്നി​യ ക​ട​യു​ട​മ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്‌​ത​പ്പോ​ഴാ​ണ് നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്ന് വ്യ​ക്ത​മാ​ത്.ക്ഷേ​ത്ര​ത്തി​ലെ ഓ​ഫി​സ് മു​റി​യി​ൽ സ​ഞ്ചി​യി​ൽ സൂ​ക്ഷി​ച്ച നാ​ണ​യ​ങ്ങ​ളും വ​ഴി​പാ​ട് കൗ​ണ്ട​റി​ലെ മേ​ശ​വ​ലി​പ്പി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വു​മു​ൾ​െപ്പ​ടെ 2,000 രൂ​പ​യോ​ള​മാ​ണ് ക​വ​ർ​ന്ന​ത്. അ​ന്ന​ദാ​ന ഹാ​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് വ​ഴി​പാ​ട് കൗ​ണ്ട​റി​ന്റെ ചി​ല്ലു​ക​ൾ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് കൗ​ണ്ട​റി​ലെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച് പു​ല​ർ​ച്ച 4.30ന് ​അ​യ്യ​പ്പ​കീ​ർ​ത്ത​നം വെ​ക്കാ​ൻ ഭാ​ര​വാ​ഹി​യാ​യ ര​വി നി​കു​ഞ്ജം ക്ഷേ​ത​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വ​ഴി​പാ​ട് കൗ​ണ്ട​റി​ലെ മേ​ശ​വ​ലി​പ്പ് അ​ട​ക്ക​മു​ള്ള സാ​മ​ഗ്രി​ക​ൾ ഓ​ഫി​സ് വ​രാ​ന്ത​യി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ പ​ന്ത​ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ചു.

പ​ള്ളൂ​ർ എ​സ്.​ഐ സി.​വി. റെ​നി​ൽ കു​മാ​ർ, പ​ന്ത​ക്ക​ൽ എ​സ്.​ഐ പി. ​ഹ​രി​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സം​ഘം ക്ഷേ​ത്ര​ത്തി​ലെ സി.​സി.​ടി.​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. കാ​വി മു​ണ്ടും ക​ള്ളി ടീ​ഷ​ർ​ട്ടും ധ​രി​ച്ച​യാ​ൾ അ​ർ​ധ​രാ​ത്രി ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന​ത് വ്യ​ക്ത​മാ​ണ്. പ​ള്ളൂ​ർ പൊ​ലീ​സ് കാ​സ​ർ​കോ​ട്ടെ​ത്തി നി​ല​വി​ൽ റി​മാ​ൻ​ഡി​ലു​ള്ള പ്ര​തി​യെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി അ​റ​സ്റ്റു​ചെ​യ്യു​മെ​ന്ന് എ​സ്.​ഐ പ​റ​ഞ്ഞു.


Share our post
Continue Reading

Kannur5 hours ago

സി.ടി.അനീഷ് സി.പി.എം പേരാവൂർ ഏരിയാ സെക്രട്ടറി

Kannur9 hours ago

മാ​ലി​ന്യം ചൂ​ണ്ടി​ക്കാ​ട്ടി​യ അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യെ സ​സ്‌​പെ​ൻഡ് ചെ​യ്തു

Kannur9 hours ago

പോക്സോ; വയോധികന് ആറു വർഷം തടവും 50,000 രൂപ പിഴയും

MATTANNOOR9 hours ago

കണ്ണൂർ-ഡൽഹി ഇൻഡിഗോ വിമാന സർവീസ് ഡിസംബർ 12 മുതൽ

THALASSERRY9 hours ago

തലശ്ശേരി നഗരസഭക്ക് പുതിയ കെട്ടിടമൊരുങ്ങി

Kerala9 hours ago

ശബരിമലയിൽ തീർഥാടകരുടെ ഒഴുക്ക്‌ തുടരുന്നു

IRITTY9 hours ago

അഭിഭാഷകന്റെ ഒപ്പും സീലും വ്യാജമായി ഉണ്ടാക്കി സ്ഥലം തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Kerala10 hours ago

ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ഓപ്ഷൻ നൽകാം

Kerala10 hours ago

ബി.എസ്‌.സി. നഴ്‌സിങ്, പാരാമെഡിക്കൽ ഓപ്ഷൻ നൽകാം

Kerala10 hours ago

രാജി ഇനി സ്റ്റിയറിങ് പിടിക്കും;കെ.എസ്.ആർ.ടി.സിയുടെ ആദ്യ വനിതാ ​ഡ്രൈവർ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!