എം.വി.ശ്രേയാംസ് കുമാർ കൊട്ടിയൂരിൽ ദർശനം നടത്തി

കൊട്ടിയൂർ: മാതൃഭൂമി എം.ഡി. എം.വി.ശ്രേയാംസ് കുമാർ കൊട്ടിയൂരിൽ ദർശനം നടത്തി. വ്യാഴാഴ്ച രാവിലെ 10.30-ഓടെ എത്തിയ അദ്ദേഹത്തെ കൊട്ടിയൂർ ദേവസ്വം എക്‌സികുട്ടീവ് ഓഫീസർ കെ.ഗോകുൽ, പെരുമാൾ സേവാസംഘം പ്രസിഡന്റ് രവീന്ദ്രൻ പൊയിലൂർ, സെക്രട്ടറി എൻ.പ്രശാന്ത് എന്നിവർ സ്വീകരിച്ചു.