Connect with us

Kerala

എൻഫോഴ്സ്മെൻ്റ് ഓഫീസറുടെ പേരിലും ഫോൺ വരും; തട്ടിപ്പിൽ വീഴരുത്

Published

on

Share our post

തിരുവനന്തപുരം: എൻഫോഴ്സ്മെൻ്റ് ഓഫിസറാണെന്ന പേരിൽ ഫോൺ ചെയ്ത് നടത്തുന്ന സാമ്പത്തികത്തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി പൊലീസ്. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ പരിഭ്രാന്തരാകരുതെന്നും അയച്ചുതരുന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് ഒരു കാരണവശാലും പണം കൈമാറരുതെന്നും പൊലീസ് പറയുന്നു.

തട്ടിപ്പ് രീതി

നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം, വ്യാജ ആധാർ കാർഡുകൾ, മയക്കുമരുന്ന് എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും തട്ടിപ്പിനായി വിളിക്കുന്നയാൾ അറിയിക്കുക. നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ട്.

നിങ്ങളുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടുതന്നെ തട്ടിപ്പുകാരൻ പറഞ്ഞുതരുന്നു. പാഴ്സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ സിബിഐയിലെയോ സൈബർ പോലീസിലെയോ മുതിർന്ന ഓഫീസർക്ക് കൈമാറുന്നു എന്നും പറയുന്നതോടെ മറ്റൊരാൾ സംസാരിക്കുന്നു. പാഴ്സലിനുള്ളിൽ എംഡിഎംഎയും പാസ്പോർട്ടും നിരവധി ആധാർ കാർഡുകളുമൊക്കെയുണ്ടെന്നും നിങ്ങൾ തീവ്രവാദികളെ സഹായിക്കുന്നുവെന്നും അയാൾ പറയുന്നു.

വിശ്വസിപ്പിക്കുന്നതിനായി പോലീസ് ഓഫീസർ എന്നു തെളിയിക്കുന്ന വ്യാജ ഐഡി കാർഡ്, പരാതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജരേഖകൾ തുടങ്ങിയവ നിങ്ങൾക്ക് അയച്ചുതരുന്നു. ഐഡി കാർഡ് വിവരങ്ങൾ വെബ് സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെടുന്നു. മുതിർന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ചയാൾ വീഡിയോകോളിൽ വന്നായിരിക്കും ഈ ആവശ്യങ്ങൾ ഉന്നയിക്കുക.
തുടർന്ന്, നിങ്ങളുടെ സമ്പാദ്യവിവരങ്ങൾ നല്കാൻ പോലീസ് ഓഫീസർ എന്ന വ്യാജേന തട്ടിപ്പുകാരൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ സാമ്പത്തികസ്ഥിതി മനസ്സിലാക്കുന്ന വ്യാജ ഓഫീസർ സമ്പാദ്യം മുഴുവൻ ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കായി അയച്ചുനൽകണമെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നു.

നിങ്ങളെ വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. ഭീഷണി വിശ്വസിച്ച് അവർ അയച്ചുനൽകുന്ന ബാങ്ക് അക്കൗണ്ടിലേയ്ക്ക് നിങ്ങൾ സമ്പാദ്യം മുഴുവൻ കൈമാറുന്നു.തുടർന്ന് ഇവരിൽനിന്ന് സന്ദേശങ്ങൾ ലഭിക്കാതിരിക്കുകയും ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്യുന്നതോടെ മാത്രമേ തട്ടിപ്പ് മനസ്സിലാക്കാൻ സാധിക്കൂ.

പരിഭ്രാന്തരാകരുത്

ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഒട്ടും പരിഭ്രാന്തരാകാതിരിക്കുക. അവർ അയച്ചുതരുന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് ഒരു കാരണവശാലും പണം കൈമാറരുത്. ഒരു അന്വേഷണ ഏജൻസിയും അന്വേഷണത്തിനായി നിങ്ങളുടെ സമ്പാദ്യം കൈമാറാൻ ആവശ്യപ്പെടുകയില്ല. അവർക്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നിങ്ങളുടെ സമ്പാദ്യം സംബന്ധിച്ച് വിവരങ്ങൾ ബാങ്കിനോട് ആവശ്യപ്പെടാനുമുള്ള അധികാരം ഉണ്ടെന്നു മനസ്സിലാക്കുക.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.


Share our post

Kerala

തിരുവനന്തപുരത്ത് യുവ സംവിധായകൻ മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ

Published

on

Share our post

തിരുവനന്തപുരം: യുവ സംവിധായകൻ കഞ്ചാവുമായി പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശി അനീഷാണ് പിടിയിലായത്. മൂന്ന് കിലോഗ്രാം കഞ്ചാവ് എക്സൈസ് ഉദ്യോഗസ്ഥർ അനീഷിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്തു. നേമത്തെ വീട്ടിൽ നടത്തിയ പൊലീസ് പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ‘ഗോഡ്സ് ട്രാവൽ’ എന്ന റിലീസാകാനിരിക്കുന്ന സിനിമയുടെ സംവിധായകനാണ് പിടിയിലായ അനീഷ്.

അതേസമയം കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്


Share our post
Continue Reading

Kerala

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിന് പൂട്ട് വീഴും; നടപടിക്കൊരുങ്ങി ​ഗതാ​ഗത വകുപ്പ്

Published

on

Share our post

തിരുവനന്തപുരം: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യ ബസ്സുകൾ തമ്മിൽ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മാത്രമേ പെർമിറ്റ്‌ അനുവദിക്കൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ​ഗണേഷ് കുമാർ വ്യക്തമാക്കി. ഇതു സംബന്ധിച്ച ഉത്തരവ് ​ഗതാഗത വകുപ്പ് പുറത്തിറക്കും. പുതിയ നടപടിയിൽ ബസ് ഉടമകൾ എതിർപ്പ് ഉയർത്തിയാൽ നിയമപരമായി നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെയും റോഡ് സേഫ്റ്റി കമ്മീഷണറുടെയും റിപ്പോർട്ട് കിട്ടിയാൽ ഉടൻ ഉത്തരവിറക്കും.


Share our post
Continue Reading

Kerala

വൻ ലഹരി വേട്ട; തൃശൂർ പൂരത്തിനായി കൊണ്ടുവന്ന 900 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Published

on

Share our post

പാലക്കാട്: വീണ്ടും വൻ ലഹരിമരുന്ന് വേട്ട.തൃശൂർ പൂരത്തിന് വിൽപ്പന നടത്താൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഒരു കിലോയിൽ അധികം വരുന്ന എംഡി എം എ എക്സൈസ് സംഘം വാളയാറിൽ നിന്ന് പിടികൂടി.പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് 900 ഗ്രാം എം.ഡി.എം.എ യുമായി ഇരിഞ്ഞാലക്കുട സ്വദേശി ദീക്ഷിത് ആണ് പിടിയിലായത് പരിശോധനകൾ ഒരുഭാഗത്ത് ശക്തമാകുമ്പോഴും സംസ്ഥാനത്തേക്ക് ലഹരി മരുന്ന ഒഴുകുകയാണ് . ബാംഗ്ലൂരിൽ നിന്ന് ടൂറിസ്റ്റ് ബസ്സിൽ കോയമ്പത്തൂരിൽ വന്നിറങ്ങി കെഎസ്ആർടിസി ബസ്സിൽ തൃശൂരിലേക്ക് പോകവേയാണ് ദീക്ഷിതിനെ എക്സൈസ് സംഘം പരിശോധിക്കുന്നത്. ബാഗിൽ എന്താണെന്ന ചോദ്യത്തിന് അരിയാണെന്നാണ് നൽകിയ മറുപടി. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ഒരു കിലോ 40 ഗ്രാം എംഡി എംഎയാണ് കണ്ടെടുത്തത്.ബാംഗ്ലൂരിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്കാണ് എംഡി എം എ വാങ്ങിച്ചതെന്ന് ഇയാൾ മൊഴി നൽകി.


Share our post
Continue Reading

Trending

error: Content is protected !!