വിമാനത്തിനകത്ത് പുകവലിച്ച മലയാളി പിടിയിൽ

എറണാകുളം: എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനുള്ളില്‍ പുകവലിച്ച എറണാകുളം സ്വദേശി പിടിയില്‍. അബുദബിയില്‍ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ യാത്രക്കാരനായിരുന്ന എറണാകുളം കടമക്കുടി സ്വദേശി ജോബ് ജെറിയാണ് അറസ്റ്റിലായത്. പുകവലിക്കരുതെന്ന് എയർഹോസ്റ്റ്സ് നിർദേശിച്ചിട്ടും ഇയാള്‍ അനുസരിച്ചില്ലെന്നാണ് വിവരം. തുടർന്ന് പെെലറ്റ് വിമാനത്താവളത്തിലെ സുരക്ഷാവിഭാഗത്തിന് രേഖാമൂലം പരാതി നല്‍കി. വിമാനം നെടുമ്ബാശ്ശേരിയിലെത്തിയതിന് പിന്നാലെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.