കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ 32.5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കൂട്ടുപുഴ: മാരുതി ആൾട്ടോ കാറിൽ കടത്തി കൊണ്ടുവന്ന 32.5 ഗ്രാം മെത്താംഫിറ്റമിനുമായി മാട്ടൂൽ സ്വദേശി പി.പി. അഹമ്മദ് അലിയെ (29) എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖും പാർട്ടിയും ചേർന്ന് പിടികൂടി. മെത്താഫിറ്റമിൻ കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ജീവനക്കാരനെ ഇടിച്ചു തെറിപ്പിച്ചു പോയ കാറിൽ നിന്ന് 680 ഗ്രാം എം.ഡിഎം.എ കൂട്ടുപുഴ എക്സൈസ് കണ്ടെടുത്തിരുന്നു. ഒരു മാസത്തിനുള്ളിൽ 20ഓളം മയക്കുമരുന്ന് കേസുകളാണ് കൂട്ടുപുഴ എക്സൈസ് രജിസ്റ്റർ ചെയ്തത്. പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്‌പെക്ടർമാരായ അഷ്റഫ് മലപ്പട്ടം, കെ.കെ.ഷാജി, പ്രിവൻ്റീവ് ഓഫീസർമാരായ ഷാജി അളോക്ക൯, കെ.എ.മജീദ്, സിവിൽ എക്സൈസ് ഓഫീസർ എം.കലേഷ് എന്നിവരും ഉണ്ടായിരുന്നു.