ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് എഴുത്തുപരീക്ഷ 22ന്

കോഴിക്കോട് : കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത എക്സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് IV (കാറ്റഗറി നമ്പർ 24/2023) തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ ജൂൺ 22-ന് രാവിലെ 10.30 മുതൽ 12.15 വരെ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ പരീക്ഷ കേന്ദ്രങ്ങളിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.kdrb.kerala.gov.in സന്ദർശിക്കുക.