ചെറുമകളെ പീഡിപ്പിച്ച കേസിൽ മുത്തച്ഛന് 96 വർഷം തടവ്

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ പ്രായപൂർത്തിയാകാത്ത ചെറുമകളെ പീഡിപ്പിച്ച വയോധികന് 96 വർഷം തടവും 1.50 ലക്ഷം രൂപ പിഴയും ശിക്ഷ. മകളുടെ നാല് വയസ്സുള്ള കുട്ടിക്ക് ശീതളപാനീയം നൽകിയാണ് ലൈംഗികാതിക്രമം നടത്തിയത്. നെയ്യാറ്റിൻകര അതിവേഗ കോടതി ജഡ്ജ് (പോക്സോ) കെ.വിദ്യാധരനാണ് തിരുവല്ലം സ്വദേശിയായ എഴുപത്തഞ്ചുകാരന് ശിക്ഷ വിധിച്ചത്. ചെറുമകളെ സംരക്ഷിക്കേണ്ട പ്രതി ചെയ്ത പ്രവൃത്തി ക്രൂരവും നിന്ദ്യവുമെന്ന് കോടതി വിലയിരുത്തി. പ്രോസിക്യൂഷൻ 23 സാക്ഷികളെയും 26 രേഖയും ഹാജരാക്കി. 2022ൽ നടന്ന സംഭവത്തിൽ തിരുവല്ലം പൊലീസ് ഇൻസ്‌പെക്ടർ രാഹുൽ രവീന്ദ്രനാണ് അന്വേഷണം നടത്തിയത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വെള്ളറട കെ.എസ് സന്തോഷ് കുമാർ ഹാജരായി.