കണ്ണൂർ ക്ഷീരവികസന വകുപ്പിൽ അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : ക്ഷീരവികസന വകുപ്പിന്റെ തീറ്റപ്പുല്‍ കൃഷി വികസന പദ്ധതി, മില്‍ക് ഷെഡ് ഡവലപമെന്റ് പദ്ധതി എന്നിവയുടെ ഭാഗമായി ഡയറി പ്രൊമോട്ടര്‍മാര്‍, വുമണ്‍ ക്യാറ്റികെയര്‍ വര്‍ക്കര്‍മാര്‍ എന്നിവരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി.യും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉളളവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റില്‍ ലഭിക്കും. ജൂണ്‍ 14-ന് വൈകിട്ട് മൂന്ന് മണി വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0497 2707859.