Kerala
മോട്ടോര്‍ വാഹന വകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശം; ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്

വാഹനത്തിന് പിഴ ചുമത്തിയതായി കാണിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്ന പേരില്‍ വ്യാജ സന്ദേശം. മെസ്സേജിലെ വാഹന നമ്പറും മറ്റു വിവരങ്ങളും വാഹന ഉടമയുടെ തന്നെ ആയിരിക്കും. വാട്‌സ്ആപ്പില്‍ വരുന്ന ഇത്തരം സന്ദേശങ്ങളില്‍ വീണ് പോകരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. ‘വരുന്ന സന്ദേശത്തോടൊപ്പം പരിവാഹന്‍ എന്ന പേരില്‍ വ്യാജ ആപ്പ് അല്ലെങ്കില്‍ വ്യാജ ലിങ്ക് ഉണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടപ്പെടും. ദയവായി ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുത്’ കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Kerala
വയനാട് സാലറി ചലഞ്ച്; സമ്മതപത്രം നൽകിയിട്ടും പണം നൽകാതെ ഇരുപതിനായിരത്തിലേറെ ജീവനക്കാർ

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതാശ്വാസത്തിനുള്ള സാലറി ചലഞ്ചിൽ സമ്മതപത്രം നൽകിയിട്ടും പണം നൽകാതെ ഇരുപതിനായിരത്തിലേറെ ജീവനക്കാർ. ഇവരുടെ വിഹിതം എത്രയുംവേഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാറ്റാൻ സർക്കാർ കർശനനിർദേശം നൽകി.പ്രോവിഡന്റ് ഫണ്ടിൽനിന്നും ലീവ് സറണ്ടറിൽനിന്നും പണം നൽകാൻ സന്നദ്ധത അറിയിച്ചവരാണ് കൊടുക്കാതിരുന്നത്. ഇതിന് ജീവനക്കാരുടെ അപേക്ഷയും ബിൽ പാസാക്കാൻ അനുമതിയും വേണം. ഇതിനു തയ്യാറാകാതെയാണ് ജീവനക്കാർ ഒഴിഞ്ഞുമാറിയത്. ഇവരിൽപലരും സംഭാവന നൽകിയെന്ന പേരിൽ ആദായനികുതി ഇളവും നേടിയിട്ടുണ്ട്. ജീവനക്കാരുടെ അനുമതിക്കും അപേക്ഷയ്ക്കും കാത്തുനിൽക്കാതെ എത്രയുംവേഗം പണം പിടിച്ച് ദുരിതാശ്വാസനിധിയിലേക്ക് മാറ്റാൻ ശമ്പളവിതരണ ഉദ്യോഗസ്ഥരോട് ധനവകുപ്പ് ആവശ്യപ്പെട്ടു. പാലിക്കാത്തവരുടെ അടുത്തമാസത്തെ ശമ്പളബിൽ തയ്യാറാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവുമെന്ന മുന്നറിയിപ്പും നൽകി. പണം നൽകാത്തവരിൽ അയ്യായിരത്തോളംപേർ ഗസറ്റഡ് ഓഫീസർമാരാണ്. അഞ്ചുലക്ഷത്തിലേറെ വരുന്ന ജീവനക്കാരിൽ പകുതിയോളംപേർ മാത്രമാണ് (ഏകദേശം 52% ) സാലറി ചലഞ്ചിൽ പങ്കെടുത്തത്.
Kerala
തിരുവനന്തപുരം-മംഗളൂരു വേനൽക്കാല പ്രത്യേക തീവണ്ടി

പരപ്പനങ്ങാടി: തിരുവനന്തപുരത്തുനിന്ന് മംഗളൂരുവിലേക്ക് വേനൽക്കാല പ്രത്യേക തീവണ്ടി സർവീസ് നടത്തുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് പ്രത്യേക സർവീസ്. ഇതിനായി മേയ് അഞ്ച്, 12, 19, 26, ജൂൺ രണ്ട്, ഒൻപത് തീയതികളിൽ 06163 അന്ത്യോദയ സ്പെഷ്യൽ എക്സപ്രസ്സ് തിരുവനന്തപുരം-മംഗളൂരു സർവീസ് നടത്തും.തിരുവനന്തപുരം നോർത്ത് സ്റ്റേഷനിൽനിന്ന് വൈകീട്ട് 5.30 -ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 6.50 -നു മംഗളൂരുവിൽ എത്തും. തിരിച്ച് മംഗളൂരുവിൽനിന്ന് മേയ് ആറ്, പതിമൂന്ന്, 20, 27, ജൂൺ മൂന്ന്, 10 തീയതികളിൽ 06164 തിരുവനന്തപുരത്തേക്ക് സർവീസ് നടത്തും. മംഗളൂരുവിൽനിന്ന് വൈകീട്ട് ആറിന് പുറപ്പെടുന്ന തീവണ്ടി പിറ്റേന്നു രാവിലെ 6.35 -ന് തിരുവനന്തപുരം നോർത്ത് സ്റ്റേഷനിലെത്തും. കോട്ടയം-ഷൊർണൂർ വഴിയാണ് സർവീസ്. കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം ജങ്ഷൻ, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട,് വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുകളുണ്ടാകും.
Kerala
നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

നവംബര്‍ ഒന്നിന്ന് അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാടിന് നല്ലത് സംഭവിച്ചാല്‍ അത് അംഗീകരിക്കാന്‍ ചില കൂട്ടര്‍ക്ക് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നാടിന് ഇപ്പോ പുരോഗതി ഉണ്ടാകരുത് എന്ന് ചിന്തിക്കുന്നവരും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ നേടേണ്ട നേട്ടങ്ങള്‍ നേടിയില്ലെങ്കില്‍ നാം പുറകോട്ട് പോകും. വികസനത്തെ തടയുന്ന ഒരു പാട് ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അര്‍ഹതപ്പെട്ട സഹായം നിഷേധിക്കുന്നു. ദുരന്തങ്ങളില്‍ പോലും സഹായം നല്കാന്‍ തയ്യാറാകുന്നില്ല. എന്നാല്‍ ഈ പ്രതിസന്ധിയിലും നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നു. വരുമാനത്തില്‍ ഉണ്ടായ വര്‍ദ്ധനവ് ആണ് ഇതിന് പിന്നില്‍. പൊതുകടവും ആദ്യന്തര ഉല്പാദനവും തമ്മിലുള്ള അന്തരം കുറഞ്ഞ് വരുന്നു. കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് നടപ്പാക്കേണ്ട കാര്യങ്ങളില്‍ കേന്ദ്രം വിഹിതം കുറയുന്നു. വികസന മുന്നേറ്റത്തിന് കാരണം നാട് തന്ന പിന്തുന്നയാണ്.കാലം മുന്നോട്ട് പോവുകയാണ്. ഐ ടി പാര്‍ക്കുകളില്‍ 1706 കമ്പനികള്‍ ഇപ്പോള്‍ ഉണ്ട്. ഈ മേഖലയില്‍ വലിയ മാറ്റം ഉണ്ടായി. ആകെ ഐ ടി കയറ്റുമതി വര്‍ദ്ധിച്ചു. ഇപ്പോള്‍ 90000 കോടി രൂപയുടെ ഐ ടി കയറ്റുമതി യാണ് ഉള്ളത്. 6300 സ്റ്റാര്‍ട്ടപ്പുകള്‍ ഇപ്പോള്‍ ഉണ്ട്. വലിയ വികസന കുതിപ്പാണ് ഉണ്ടായത്.സ്റ്റാര്‍ട്ടപ്പുകളുടെ പറുദ്ദീസയായിട്ടാണ് മറ്റുള്ളവര്‍ കേരളത്തെ കാണുന്നത്. കേരളം രാജ്യത്തിന് മാതൃകയാണ്. ഇതിന്റെ ഭാഗമാണ് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഇവിടെയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്