പൊതുവിദ്യാലയങ്ങളിൽ ചേരാൻ ടി.സി നിർബന്ധമില്ല

Share our post

തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പൊതു വിദ്യാലയങ്ങളിൽ രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മാറി ചേരുന്നതിന് ടി.സി നിർബന്ധമില്ലെന്ന് കാണിച്ച് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ വർഷം വരെ അനുവദിച്ചിരുന്ന ആനുകൂല്യം ഈ വർഷവും ബാധകമാക്കിയാണ് ഉത്തരവ്. രണ്ട് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലേക്ക് വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം വയസ്സ് അടിസ്ഥാനത്തിലും 9, 10 ക്ലാസുകളിലേക്ക് വയസ്സിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും ആയിരിക്കണം പ്രവേശനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!